24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇനി സ്വന്തം വണ്ടിയിലിരുന്ന്‌ സിനിമ കാണാം; ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ തുറന്നു
Kerala

ഇനി സ്വന്തം വണ്ടിയിലിരുന്ന്‌ സിനിമ കാണാം; ആദ്യത്തെ റൂഫ് ടോപ് ഡ്രൈവ് ഇന്‍ തിയേറ്റര്‍ തുറന്നു

രാജ്യത്തെ ആദ്യത്തെ ‘റൂഫ് ടോപ് ഓപ്പൺ എയർ ഡ്രൈവ് ഇൻ തിയേറ്റർ’ മുംബൈയിൽ തുറന്നു. പകർച്ചവ്യാധികളെ ഭയക്കാതെ സ്വന്തം വാഹനത്തിനുള്ളിലിരുന്ന് വലിയ സ്‌ക്രീനിൽ സിനിമകാണാൻ ഇവിടെ സൗകര്യമുണ്ട്.

ബാന്ദ്ര കുർള കോംപ്ലക്സിൽ 17.5 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന റിലയൻസിന്റെ ജിയോ വേൾഡ് ഡ്രൈവിന്റെ മുകൾത്തട്ടിലാണ് ഡ്രൈവ് ഇൻ തിയേറ്റർ ഒരുക്കിയിട്ടുള്ളത്. പി.വി.ആർ. ലിമിറ്റഡിനാണ് തിയേറ്ററിന്റെ നടത്തിപ്പു ചമതല.

ഒരു സമയം 290 വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ള ഓപ്പൺ എയർ തിയേറ്ററിലെ സ്‌ക്രീനിന് 24 മീറ്റർ നീളവും 10 മീറ്റർ വീതിയുമുണ്ട്. കാറിലെ എഫ്.എം. സംവിധാനം വഴിയാണ് ശബ്ദം കേൾക്കുക. ഒരു കാറിന് 1,200 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഒരു വാഹനത്തിൽ നാലുപേരെയേ അനുവദിക്കൂ. കോവിഡ് പ്രതിരോധത്തിനുള്ള രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കുമാത്രമാണ് പ്രവേശനം. അക്ഷയ് കുമാർ നായകനായ സൂര്യവംശിയാണ് ഉദ്ഘാടന ചിത്രം.

Related posts

പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു; യുവാവ് പിടിയിൽ

Aswathi Kottiyoor

കെ.എസ്.ഇ.ബി യുടെ 65 ാം വാർഷികം; നിരത്തിലിറങ്ങുന്നത് 65 ഇ-വാഹനങ്ങൾ

Aswathi Kottiyoor

ജില്ലയില്‍ 420 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox