24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ പുറമ്പോക്ക് ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ.
Kerala

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ പുറമ്പോക്ക് ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ.

സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപ്പനയിൽ പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് കാട്ടി സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. 2007 സെപ്റ്റംബർ 21-ന് ബ്രദേഴ്‌സ് ഓഫ് റോമൻ കാത്തലിക് കമ്യൂണിറ്റിയുമായി ധനനിശ്ചയാധാരപ്രകാരം നടത്തിയ ഭൂമി ഇടപാടിൽ പുറമ്പോക്ക്/സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു.

ഭൂമി വിൽപ്പനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പുറമ്പോക്ക് ഭൂമി ഉൾപ്പെട്ടിട്ടുണ്ടോ എന്നതിൽ പരിശോധന വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.

ഇതിനെ തുടർന്ന് ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമ്മിഷണർ പി. ബീനയുടെ നേതൃത്വത്തിൽ ഏഴംഗ കമ്മിറ്റി രൂപവത്കരിച്ച് പരിശോധന നടത്തിയാണ് കൈമാറ്റം നടത്തിയതിൽ സർക്കാർ ഭൂമി ഉൾപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. തൃക്കാക്കര സബ്‌രജിസ്ട്രാർ ഓഫീസ് പരിധിയിലെ 99.05 സെന്റിന്റെ കൈമാറ്റമാണ് ധനനിശ്ചയാധാരപ്രകാരം നടന്നത്.

Related posts

കേ​​​ര​​​ളം ആ​​​രു ഭ​​​രി​​​ക്കു​​​മെ​​​ന്നു നാ​​​ളെ അ​​​റി​​​യാം

രാ​ജ്യ​ത്ത് എ​ച്ച്3​എ​ന്‍2 വൈ​റ​സ് ബാ​ധി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് പുതുക്കിയ മദ്യവില ഇന്ന് മുതല്‍ നിലവില്‍ വരും

Aswathi Kottiyoor
WordPress Image Lightbox