• Home
  • Kerala
  • റെയില്‍വേ പാളം മുറിച്ചു കടന്നാല്‍ പണി കിട്ടും : 6 മാസം വരെ തടവും 1000 രൂപ പിഴയും
Kerala

റെയില്‍വേ പാളം മുറിച്ചു കടന്നാല്‍ പണി കിട്ടും : 6 മാസം വരെ തടവും 1000 രൂപ പിഴയും

റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെ മരിച്ചവരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021- ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒക്‌ടോബര്‍ വരെ പാലക്കാട് ഡിവിഷനില്‍ ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം 104 ആയിരുന്നു. 2020 ല്‍ 104 പേരാണ് ഇവിടെ പാളം കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി മരണമടഞ്ഞത്.

യാത്രക്കാര്‍ക്ക് പാളം കടക്കുന്നതിനായി റോഡും ഓവര്‍ ബ്രിജുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ വേലികളും മുന്നറിയിപ്പു ബോര്‍ഡുകളൊക്കെ ഇവിടെ സജീവമാണെങ്കിലും ആളുകള്‍ റെയില്‍വേ പാളം മുറിച്ചാണ്‌ കടക്കുന്നത്. റെയില്‍വേയില്‍ അതിക്രമിച്ചു കയറിയാല്‍ 6 മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കും എന്നാല്‍ ഇത്തരത്തിലുളള 1561 കേസുകളാണ് ഇതു വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് ഡിവിഷനില്‍ അതിവേഗത്തില്‍ ഉളള ട്രെയിനുകളാണ് കടന്നു പോകുന്നത്. ചക്കരക്കൽ വാർത്ത. മണിക്കൂറില്‍ 110 വേഗത്തിലാണ് പോത്തനൂര്‍ മുതല്‍ മംഗളൂരു വരെ പ്രധാന പാതയില്‍ ട്രെയിനുകള്‍ ഓടുന്നത്.

മുന്‍പ് ട്രെയിനുകള്‍ കടന്നു വരുന്നതറിയിക്കാന്‍ ട്രെയിന്‍ പുറപ്പെടുവിക്കുന്ന ശബ്ദത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍ വൈദ്യുതീകരണം വന്നതോടെ ഇലക്ട്രിക് എന്‍ജിനുകളുടെ ശബ്ദം കുറവായിത്തീര്‍ന്നതോടെ അപകടങ്ങള്‍ കൂടുന്നതിന് ഇടയായി. ജനങ്ങളുടെ പൂര്‍ണ്ണപിന്തുണയുണ്ടെങ്കില്‍ മാത്രമേ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുകയുളളുവെന്നെ് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ത്രിലോക് കോത്തിരി പറഞ്ഞു .

Related posts

പാപ്പിനിശ്ശേരിയിൽ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; റെയിൽ പാളത്തിലും ട്രാക്കിലും കല്ല് നിരത്തിവെച്ച നിലയിൽ

Aswathi Kottiyoor

2000 രൂപ പിൻവലിക്കാനുള്ള ആർബിഐ ഉത്തരവ്‌ റദ്ദാക്കണം: ഡൽഹി ഹൈക്കോടതിയിൽ ഹർജി

Aswathi Kottiyoor

ഹ​​ർ​​ത്താ​​ലു​​ക​​ളി​​ൽ പൊ​​റു​​തി​മു​​ട്ടി കേ​​ര​​ളം

Aswathi Kottiyoor
WordPress Image Lightbox