30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • ഗാന്ധിജിക്ക് ആദരമായി ഇംഗ്ലണ്ടിൽ നാണയം.
Kerala

ഗാന്ധിജിക്ക് ആദരമായി ഇംഗ്ലണ്ടിൽ നാണയം.

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വചനം ആലേഖനം ചെയ്ത പ്രത്യേക നാണയം ബ്രിട്ടൻ പുറത്തിറക്കി. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആവേശം പകർന്ന നേതാവിന് ഉചിതമായ ആദരമാണ് ഇതെന്ന് ബ്രിട്ടിഷ് ധനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ചാണ് ഒരുവശത്ത് ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയും മറുവശത്ത് ഗാന്ധിജിയുടെ ഏറ്റവും പ്രശസ്തമായ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന വചനവും ഉൾപ്പെടുത്തിയ ‘കലക്ടേഴ്സ് കോയിൻ’ പുറത്തിറക്കിയത്.

5 പൗണ്ടിന്റെ നാണയം 13 പൗണ്ടിന് ആണ് ലഭിക്കുക. ഗാന്ധിജിയെപ്പറ്റിയുള്ള ലഘുവിവരണവും ഒപ്പമുണ്ടാകും. സ്വർണത്തിലും വെള്ളിയിലും നാണയം ലഭിക്കും. വെള്ളി നാണയത്തിന് 95 പൗണ്ടും സ്വർണനാണയത്തിന് 2440 പൗണ്ടുമാണ് വില.

Related posts

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

ആശ്രിത നിയമനം: ഉറപ്പുകൾ പാലിക്കാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 25 ശതമാനം തുക പിടിക്കും

Aswathi Kottiyoor

വിലക്കയറ്റം നേരിടാൻ 2000 കോടി; റബർ കർഷക സബ്‌സിഡി 600 കോടി

Aswathi Kottiyoor
WordPress Image Lightbox