23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനവും വാർഷികവും
Kerala

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള ഇരിട്ടി യൂണിറ്റ് സമ്മേളനവും വാർഷികവും

ഇരിട്ടി : വർഷോപ്പ് മേഖലയിൽ തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ ഇരിട്ടി യൂണിറ്റ് സമ്മേളനവും വാർഷികാഘോഷവും എം 2 എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .
ജില്ലാ പ്രസിഡണ്ട് സി. എഫ്. രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് വിനോദ് കുമാർ അധ്യക്ഷനായി . സംസ്ഥാന ജോയിന്റ് സെക്രട്ടറി റെന്നി കെ മാത്യു, സണ്ണി മാത്യു, ജില്ലാ ട്രഷറർ സുനിൽകുമാർ, എം. ബിനോയ്, രഞ്ജിത്ത് കുമാർ, സി. കെ. ജനാർദ്ദനൻ, തുടങ്ങിയവർ സംസാരിച്ചു.
പുതിയ പ്രസിഡണ്ടായി പ്രദീപിനെയും, വൈസ് പ്രസിഡണ്ടായി മനോജ് വള്ളിത്തോടിനെയും, സെക്രട്ടറിയായി രഞ്ജിത്ത് കുമാറിനെയും ,ജോ.സെക്രട്ടറിയായി ടി. ജെ. സന്തോഷിനെയും ട്രഷററായി രാജേഷ് കല്ലുമുട്ടിയെയും തിരഞ്ഞെടുത്തു.

Related posts

ഇനി കെഎസ്ആര്‍ടിസിയിലൂടെ കാഴ്‌ചകള്‍ ആസ്വദിക്കാം; 350 രൂപയ്ക്ക് രാവും പകലും തലസ്ഥാനം ചുറ്റിക്കാണാം.

Aswathi Kottiyoor

എച്ച്1 എൻ1 കേസുകളിൽ വർധന.

Aswathi Kottiyoor

*പാൽ വില ഇന്നു മുതൽ പ്രാബല്യത്തിൽ ,വർധിച്ചത് ലിറ്ററിന് ആറു രൂപ*

Aswathi Kottiyoor
WordPress Image Lightbox