24.3 C
Iritty, IN
October 6, 2024
  • Home
  • Iritty
  • മോഷണം: രാത്രി കാല പെട്രോളിംങ് ശക്തമാക്കണം : ദേവസ്യ മേച്ചേരി
Iritty

മോഷണം: രാത്രി കാല പെട്രോളിംങ് ശക്തമാക്കണം : ദേവസ്യ മേച്ചേരി

ഇരിട്ടി : ഉളിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി കവർച്ച നടക്കുന്ന സാഹചര്യത്തിൽ പോലിസ് രാത്രി കാല പെട്രോളിംങ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ദേവസ്വ മേച്ചേരി ആവശ്യപ്പെട്ടു. പാലോട്ടുപള്ളി, മട്ടന്നൂർ മേഖലയിലും കഴിഞ്ഞ ദിവസം മോഷണം നടന്നിട്ടുണ്ട്. റോഡരികിലെ തെരുവ് വിളക്കുകൾ നേരാംവണ്ണം പ്രവർത്തിക്കാത്തതും മോഷ്ടാക്കൾക്ക് സഹായകരമാവുകയാണ്, പോലിസും മറ്റ് ബന്ധപ്പെട്ട അധികൃതരും ഉണർന്നു പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കവർച്ച നടന്ന ഉളിയിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ അദ്ദേഹം സന്ദർശിച്ചു. ജില്ലാ സെക്രട്ടറി എ.സുധാകരൻ, മേഖലാ പ്രസിഡൻ്റ് കെ.ശ്രീധരൻ, മുസ്ഥഫ ദ വാരി, ശിവശങ്കരൻ , എൻ. എൻ. അബ്ദുൾ ഖാദർ, പി.പി. സോമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Related posts

ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Aswathi Kottiyoor

ഇരിട്ടി എംജി കോളേജിൽ സംരഭകത്വ ബോധവൽക്കരണ ശിൽപ്പ ശാല നടത്തി

Aswathi Kottiyoor

മുഴക്കുന്ന് മൃദംഗ ശൈലേശ്വരീ ക്ഷേത്രം നവീകരണകലശ പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു

Aswathi Kottiyoor
WordPress Image Lightbox