23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ യെലോ അലെർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; കൂടുതൽ ജില്ലകളിൽ യെലോ അലെർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ അടക്കമുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് ശേഷം മഴ കിട്ടാനാണ് സാധ്യത. അറബിക്കടലിൽ ലക്ഷദ്വീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദത്തിന്‍റെ സ്വാധീനത്താലാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം ആറ് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. ശനിയാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം വടക്ക് പടി‍ഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കും. എന്നാൽ കേരളത്തെ കാര്യമായി ബാധിക്കാനിടയില്ല.

Related posts

അടുത്ത മാസവും സൗജന്യ ഭക്ഷ്യക്കിറ്റ്‌; സാമൂഹ്യ അടുക്കള തുടങ്ങും………..

കോവിഡ് ബാധിതരില്‍ അമിത ഉൽക്കണ്ഠ വര്‍ധിക്കുന്നതായി പഠനം

Aswathi Kottiyoor

സംസ്ഥാനമൊട്ടാകെ കയർഫെഡിന്റെ ഓണം വിപണന മേള സംഘടിപ്പിക്കും: മന്ത്രി പി.രാജീവ്

Aswathi Kottiyoor
WordPress Image Lightbox