24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തിയറ്ററുകളുടെ വിനോദ, കെട്ടിട നികുതി ഒഴിവാക്കും ; വൈദ്യുതി ഫിക്സഡ് ചാർജ്‌ 50 ശതമാനമാക്കി.
Kerala

തിയറ്ററുകളുടെ വിനോദ, കെട്ടിട നികുതി ഒഴിവാക്കും ; വൈദ്യുതി ഫിക്സഡ് ചാർജ്‌ 50 ശതമാനമാക്കി.

കോവിഡ് അടച്ചുപൂട്ടലിൽ അടഞ്ഞുകിടന്നിരുന്ന സിനിമാ തിയറ്ററുകൾക്ക്‌ ഇളവനുവദിച്ച്‌ സർക്കാർ. 2021 ഏപ്രിൽ ഒന്നുമുതൽ ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിന്റെ വിനോദനികുതി ഒഴിവാക്കും.
തിയറ്റർ ഉടമകളുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇത്‌. തിയറ്ററുകൾ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവുകൾ നൽകും. ബാക്കിത്തുക ആറ്‌ തവണയായി അടച്ചാൽ മതി. അടച്ചിട്ട കാലത്തെ കെട്ടിടനികുതിയും പൂർണമായി ഒഴിവാക്കി. ഇതിന്‌ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

പകുതിപ്പേർക്ക്‌ പ്രവേശനമെന്ന നിബന്ധന തുടരും. സിനിമ മേഖലയിലെ ലോൺ കടബാധ്യതകൾ തിരിച്ചടക്കാൻ മൊറട്ടോറിയമെന്ന ആവശ്യം ചർച്ചചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിക്കും.

സിനിമാ ചിത്രീകരണങ്ങൾക്ക്‌ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. തിയറ്ററുകൾ തുറക്കാനുള്ള പ്രാരംഭ ചെലവുകൾക്ക്‌ പ്രത്യേക ധനസഹായ പാക്കേജ് പരിശോധിച്ച് തീരുമാനമെടുക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടു. തിയറ്ററുകളിൽ സ്ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നതിൽ പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. മന്ത്രിമാരായ എം വി ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വീണാ ജോർജ്, കെ കൃഷ്ണൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related posts

2021ൽ ഏറ്റവുമധികം മദ്യപിച്ചത് ഏതു രാജ്യക്കാർ? സർവേയിലെ ചില കണ്ടെത്തലുകൾ.

Aswathi Kottiyoor

തിരുവോണം കളറാക്കാൻ തുറന്ന ജീപ്പിൽ കുട്ടിയെ ബോണറ്റിൽ ഇരുത്തി അപകട യാത്ര; വൈറലായി, ഒപ്പം പൊലീസും തേടിയെത്തി

Aswathi Kottiyoor

സ്വ​ർ​ണ വി​ല കു​തി​ച്ചു; പ​വ​ന് വി​ല 38,000 ക​ട​ന്നു

Aswathi Kottiyoor
WordPress Image Lightbox