24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടികയിൽ പേരുചേർക്കാം;
Kerala

തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌ : വോട്ടർപട്ടികയിൽ പേരുചേർക്കാം;

സംസ്ഥാനത്തെ മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുൾപ്പെടെ 32 തദ്ദേശ വാർഡിലെ ഉപതെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് ചേർക്കാൻ വെള്ളിമുതൽ തിങ്കൾവരെ വീണ്ടും അവസരം. വോട്ടർപട്ടിക സംബന്ധിച്ച പരാതികളും സമർപ്പിക്കാം.

12 ജില്ലയിലെ 32 തദ്ദേശ വാർഡിലെയും അന്തിമ വോട്ടർപട്ടിക സെപ്തംബർ 30ന് പ്രസിദ്ധീകരിച്ചിരുന്നു. www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിലും അതത്‌ പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകളും പരാതികളും പരിശോധിച്ച് സപ്ലിമെന്ററി വോട്ടർപട്ടിക 17ന് പ്രസിദ്ധീകരിക്കും.

സേവനങ്ങൾക്ക്‌ ആപ്‌
സമ്മതിദായകർക്കുള്ള സേവനങ്ങൾ ഇപ്പോൾ വോട്ടർ ഹെൽപ്പ്‌ലൈൻ മൊബൈൽ ആപ്പിലും www.nvsp.inലും ലഭ്യം. പുതുതായി രജിസ്റ്റർ ചെയ്യാനും മേൽവിലാസം മാറ്റാനും തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ തിരുത്താനുമൊക്കെ ആപ്പിന്റെയും സൈറ്റിന്റെയും സേവനം ഉപയോഗിക്കാം. 30 വരെ നടക്കുന്ന പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2022ന്റെ ഭാഗമായാണ് ഇതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ അറിയിച്ചു. ഹെൽപ്പ്‌ലൈൻ നമ്പർ: 1950.

Related posts

ഓഫീസ് മാനേജ്മെന്റ് ട്രെയിനി: പരീക്ഷ മെയ് 6ന്

Aswathi Kottiyoor

സ​തീ​ശ​ൻ പാ​ച്ചേ​നി​യു​ടെ നി​ല ഗു​രു​ത​രം

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖല; ഏകദേശ പഠനം മാത്രം.*

Aswathi Kottiyoor
WordPress Image Lightbox