24.4 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് അവാർഡ് ബാഡ്മിന്റൺ താരം അപർണ ബാലന്
Peravoor

മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് അവാർഡ് ബാഡ്മിന്റൺ താരം അപർണ ബാലന്

പേരാവൂർ:കേരളത്തിലെ മികച്ച കായിക താരത്തിനുള്ള മുപ്പത്തി മൂന്നാമത് ജിമ്മി ജോർജ്ജ് ഫൗണ്ടേഷൻ അവാർഡ് ജേതാവായി അന്താരാഷ്ട്ര ബാഡ്മിന്റൺ താരം അപർണ ബാലൻ തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും
ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ് ജോർജ് ഐപിഎസ് ചെയർമാനും , അഞ്ജ ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി.ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റി ആണ്
ജേതാവിനെ തെരഞ്ഞെടുത്തത്.

ഇന്ത്യയുടെ ഇതിഹാസ വോളിബോൾ താരം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ൽ ആണ് അവാർഡ്ഏർപ്പെടുത്തിയത്. കഴിഞ്ഞ 15 വർഷക്കാലം ദേശീയ – അന്തർദേശീയ തലത്തിൽ കൈവരിച്ച നേട്ടങ്ങളും,ബാഡ്മിന്റൺ ഗെയിമിന് നൽകിയ സംഭാവനകളും കണക്കിലെടുത്താണ് അപർണയെ അവാർഡിനായി തിരഞ്ഞെടുത്തത് അന്താരാഷ്ട്ര മത്സരങ്ങളിലെ ടീം ഇവന്റ്/ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിവയിൽ അപർണയുടെ പ്രധാന നേട്ടങ്ങൾ : 2010ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, 2014ലെ തോമസ് & യൂബർ കപ്പിൽ വെങ്കലം, ദക്ഷിണേഷ്യൻ ഗെയിംസിൽ 4 സ്വർണം, 3 വെള്ളി,കൂടാതെ 2007നും 2018-നും ഇടയിൽ പാകിസ്ഥാൻ ഇന്റർനാഷണൽ ചലഞ്ച്, സ്പാനിഷ് ഓപ്പൺ, ഓസ്ട്രേലിയൻ ഓപ്പൺ, ന്യൂസിലാൻഡ് ഓപ്പൺ, റഷ്യൻ ഓപ്പൺ, ബഹ്റൈൻ ഇന്റർനാഷണൽ ചലഞ്ച്, ടാറ്റ ഓപ്പൺ ഇന്റർനാഷണൽ ചലഞ്ച്, ശ്രീലങ്കൻ ഇന്റർനാഷണൽ ചലഞ്ച് തുടങ്ങിയവയിൽ നിരവധി മെഡലുകൾ
2009,2013, 2014, 2015 വർഷങ്ങളിലെ ബി . ഡബ്ളൂ .എഫ് ലോക ചാമ്പ്യൻഷിപ്പുകൾ, 2007, ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകൾ എന്നിവയിലും പങ്കെടുത്തു.

ദേശീയ ചാമ്പ്യൻഷിപ്പിലെ അപർണയുടെ നേട്ടങ്ങൾ: 2006 മുതൽ 2018 വരെ – 9 സ്വർണവും 9 വെള്ളിയും ഒരു വെങ്കലവും. ദേശീയ ഗെയിംസുകളിൽ 2 സ്വർണവും ഒരു വെള്ളിയും 2 വെങ്കലവും നേടി.

എൻ.ബാലന്റെയും, എം.ലീലയുടെയും മകളാണ്. ഭർത്താവ് സന്ദീപ് എം. എസ്. . ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ മാനേജരായി ജോലി ചെയ്യുന്നു.

നവംബർ 30 ന് ജിമ്മി ജോർജ് വിടവാങ്ങിയിട്ടു 34 വർഷം. ജിമ്മി ജോർജ് ദിനാചരണത്തിന്റെ ഭാഗം ആയി ജിമ്മി ജോർജ് ഫൗണ്ടേഷനും പേരാവൂർ ഗ്രാമീണ വോളിബോൾ ഡവലപ്മെന്റ് കൗൺസിലും ചേർന്ന് 2021 നവംബർ 28 മുതൽ ഡിസംബർ 5 വരെ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയിൽ പേരാവൂർ ഗ്രാമീണ വോളിബോൾ മേള സംഘടിപ്പിക്കുന്നു. ഡിസംബർ ആദ്യവാരം ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമർപ്പിക്കും.

Related posts

ഉരുൾപൊട്ടൽ; അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു

Aswathi Kottiyoor

ചേംബര്‍ ഓഫ് പേരാവൂരിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

Aswathi Kottiyoor

കടയടപ്പ് സമരത്തില്‍ പങ്കുചേരില്ലെന്ന് ചേമ്പർ ഓഫ് പേരാവൂർ

Aswathi Kottiyoor
WordPress Image Lightbox