30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.
Iritty

ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു.

ഇരിട്ടി: ഇരിട്ടി – മട്ടന്നൂർ റോഡിൽ ഉളിയിൽ വളവിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് വാഹനങ്ങളിലും മറ്റുമായി എത്തി ചാക്കിൽ കെട്ടി ഇവിടെ മാലിന്യം തള്ളുന്നത്. റോഡരികിൽ കാടുകൾ നിറഞ്ഞ ഭാഗമായതിനാലും പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത സ്ഥലമായതിനാലും മാലിന്യം തള്ളി കടന്നു പോകാൻ ഏളുപ്പമാണ്. ഭക്ഷണാവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളുർപ്പടെ തള്ളുന്നത് കൊണ്ട് ദുർഗന്ധം മൂലം കാൽനടയാത്രക്കാരടക്കം ഏറെ ബുദ്ധിമുട്ടാണനുഭവിക്കുന്നത്. മേഖലയിൽ തെരുവുവിളക്കുകൾ പ്രകാശിക്കാത്തതും മാലിന്യം തള്ളുന്നവർക്ക് സഹായകരമാണ്.
കഴിഞ്ഞ ദിവസം നഗരസഭാ കൗൺസിലർ യു.കെ. ഫാത്തിമയുടെ നേതൃത്വത്തിൽ വളവിൽ മുതൽ നരയംമ്പാറ വരെയുള്ള റോഡരികിലെ കാടുകൾ വെട്ടി തെളിച്ചിട്ടുണ്ട്.

Related posts

ബഫർ സോൺ വിഷയം;എൽ ഡി എഫിൻ്റെയും കർമ്മ സമിതിയുടെയും ഹർത്താൽ നാളെ*

Aswathi Kottiyoor

*ആഹ്ലാദ പ്രകടനം നടത്തി*

Aswathi Kottiyoor

കിണറിൽ മനുഷ്യ വിസർജ്ജ്യം തള്ളിയതായി പരാതി………..

Aswathi Kottiyoor
WordPress Image Lightbox