24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ന​ധി​കൃ​ത ആം​ബു​ല​ന്‍​സു​ക​ളെ നി​യ​ന്ത്രി​ക്കും; മ​ന്ത്രി ആ​ന്‍റ​ണി രാ​ജു
Kerala

അ​ന​ധി​കൃ​ത ആം​ബു​ല​ന്‍​സു​ക​ളെ നി​യ​ന്ത്രി​ക്കും; മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

സം​സ്ഥാ​ന​ത്തെ അ​ന​ധി​കൃ​ത ആം​ബു​ല​ന്‍​സു​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ഐ​എം​എ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. ആം​ബു​ല​ന്‍​സു​ക​ളു​ടെ സേ​വ​നം സം​സ്ഥാ​ന​ത്തു​ട​നീ​ളം ഏ​കോ​പി​പ്പി​ക്കു​വാ​നും നി​ല​വാ​രം ഉ​യ​ര്‍​ത്താ​നും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആം​ബു​ല​ന്‍​സു​ക​ള്‍​ക്ക് പ്ര​ത്യേ​ക ന​മ്പ​റും ന​ല്‍​കും. അം​ഗീ​കൃ​ത ഡി​സൈ​നും, നി​റ​വും, ലൈ​റ്റും, സൈ​റ​ണും, ഹോ​ണും മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പോ​ലീ​സ് വേ​രി​ഫി​ക്കേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കും.

ലൈ​സ​ന്‍​സ് ല​ഭി​ച്ച് മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ ആം​ബു​ല​ന്‍​സ് ഓ​ടി​ക്കാ​ന്‍ അ​നു​വ​ദി​ക്കൂ. ആം​ബു​ല​ന്‍​സു​ക​ളെ മൂ​ന്നാ​യി ത​രം തി​രി​ച്ച് സം​സ്ഥാ​ന​ത്തു​ട​നീ​ളം പ്ര​ത്യേ​ക നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തും.

പ്ര​ഥ​മ ശു​ശ്രൂ​ഷ, പെ​രു​മാ​റ്റ മ​ര്യാ​ദ​ക​ള്‍, രോ​ഗാ​വ​സ്ഥ പ​രി​ഗ​ണി​ച്ചു​ള്ള വേ​ഗ നി​യ​ന്ത്ര​ണം, ആ​ശു​പ​ത്രി​ക​ളു​മാ​യു​ള്ള ഏ​കോ​പ​നം എ​ന്നി​വ​യി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. ആം​ബു​ല​ന്‍​സു​ക​ളെ​ക്കു​റി​ച്ച് വ​രു​ന്ന വി​വി​ധ പ​രാ​തി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

കണ്ണിലെ ഇരുട്ടിൽ സം​ഗീതത്തിന്റെ വെളിച്ചം നിറച്ച് ആര്യ

Aswathi Kottiyoor

ഏ​കോ​പി​ത ന​വകേ​ര​ളം ക​ർ​മ​പ​ദ്ധ​തി രൂപീകരിക്കും

Aswathi Kottiyoor

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ക്ക് കെ -സിസ്

Aswathi Kottiyoor
WordPress Image Lightbox