24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ്രീജേഷിന് ഖേൽരത്‌ന ; കെ സി ലേഖയ്‌ക്ക്‌ ധ്യാൻചന്ദ്‌, പി രാധാകൃഷ്‌ണൻ നായർക്കും ടി പി ഔസേഫിനും ദ്രോണാചാര്യ.
Kerala

ശ്രീജേഷിന് ഖേൽരത്‌ന ; കെ സി ലേഖയ്‌ക്ക്‌ ധ്യാൻചന്ദ്‌, പി രാധാകൃഷ്‌ണൻ നായർക്കും ടി പി ഔസേഫിനും ദ്രോണാചാര്യ.

മലയാളിയും ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറുമായ പി ആർ ശ്രീജേഷ്‌ അടക്കം 12 താരങ്ങൾക്ക്‌ മേജർ ധ്യാൻചന്ദ്‌ ഖേൽരത്‌ന പുരസ്‌കാരം. രാജ്യം നൽകുന്ന പരമോന്നത കായിക പുരസ്‌കാരമാണിത്‌.

മലയാളി ബോക്‌സിങ്‌ താരം കെ സി ലേഖ അജീവനാന്ത സംഭാവനകൾ മാനിച്ചുള്ള ധ്യാൻചന്ദ്‌ അവാർഡിന്‌ അർഹയായി. ഇന്ത്യൻ അത്‌ലറ്റീക്‌ ടീമിന്റെ മുഖ്യപരിശീലകനായ പി രാധാകൃഷ്‌ണൻനായർ ദ്രോണാചാര്യ അവാർഡിനും അത്‌ലറ്റീക്‌ കോച്ച്‌ ടി പി ഔസേഫ്‌ അടക്കം അഞ്ച്‌ പേർ ആജീവനാന്ത ദ്രോണാചാര്യ അവാർഡിനും അർഹരായി.
ഇന്ത്യൻ ഹോക്കി ടീം ക്യാപ്‌റ്റൻ മൻപ്രീത്‌ സിങ്‌, ടോക്യോ ഒളിമ്പിക്‌സ്‌ ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയ നീരജ്‌ ചോപ്ര, ഫുട്‌ബോൾ താരം സുനിൽ ഛേത്രി, ക്രിക്കറ്റ്‌ താരം മിതാലി രാജ്‌, ലവ്‌ലിന ബോർഗൊഹെയ്‌ൻ (ബോക്‌സിങ്), രവികുമാർ (ഗുസ്തി), പാരാലിമ്പിക്സ്‌ താരങ്ങളായ അവനി ലെഖാര, സുമിത്‌ അന്തിൽ, പ്രമോദ്‌ ഭഗത്‌, കൃഷ്‌ണ നഗർ, മനീഷ്‌ നർവാൾ എന്നിവരാണ്‌ മറ്റ്‌ ഖേൽരത്ന ജേതാക്കൾ.

ഖേൽരത്‌ന നേടുന്ന മൂന്നാമത്തെ മലയാളിയാണ്‌ എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷ്‌. ആദ്യ പുരുഷ മലയാളിയും. കെ എം ബീനാമോൾക്കും അഞ്ജു ബോബി ജോർജിനുമണ്‌ മുമ്പ്‌ ലഭിച്ചത്‌. 2021 ടോക്യോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ ജേതാവായ ശ്രീജേഷ്‌ 2012ലെ ലണ്ടൻ ഒളിമ്പിക്‌സിലും 2016 ലെ റിയോ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുണ്ട്‌. 2017ൽ പത്മശ്രീയും 2015ൽ അർജുന അവാർഡും ലഭിച്ചു. 13ന്‌ രാഷ്ട്രപതി ഭവൻ ഹാളിൽ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ പുരസ്‌കാരം സമ്മാനിക്കും.

അംഗീകാരത്തിന് നന്ദി
ദ്രോണാചാര്യ പുരസ്കാരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് ഇന്ത്യൻ അത്‌ലറ്റിക് ടീമിന്റെ മുഖ്യ കോച്ച് പി രാധാകൃഷ്ണൻനായർ പറഞ്ഞു. ഒളിമ്പിക്സ് മെഡലായിരുന്നു സ്വപ്നം. നീരജ് ചോപ്രയിലൂടെ ആ സ്വപ്നം സഫലമായി.

വൈകിയാലും കിട്ടിയതിൽ സന്തോഷം
നേരത്തെ ലഭിക്കേണ്ടിയിരുന്നതാണെങ്കിലും ഇപ്പോൾ അംഗീകാരം കിട്ടിയതിൽ സന്തോഷമെന്ന് ലൈഫ് ടൈം ദ്രോണാചാര്യ നേടിയ അത്‌ലറ്റിക് പരിശീലകൻ ടി പി ഔസേഫ്. ആറുതവണ അപേക്ഷിച്ചതാണ്. ഈ അംഗീകാരം മുന്നോട്ടുള്ള പ്രവർത്തനത്തിൽ സഹായകരമാകും.

ഇടിക്കൂട്ടിലേക്ക് പുരസ്കാരം
ബോക്സിങ്ങിനുള്ള അംഗീകാരമായി കെ സി ലേഖയ്‌ക്ക് ലഭിച്ച ധ്യാൻചന്ദ് പുരസ്കാരം. തളിപ്പറമ്പ്‌ പെരുമ്പടവ്‌ സ്വദേശിയാണ്‌. 2006ൽ ഡൽഹിയിൽ നടന്ന ലോക വനിതാ ബോക്‌സിങ്‌ ചാമ്പ്യൻഷിപ്പിൽ 75 കിലോ (മിഡിൽ വെയ്‌റ്റ്‌) വിഭാഗത്തിൽ ചാമ്പ്യനായിരുന്നു. 2007ൽ മികച്ച കായിക താരത്തിനുള്ള ജി വി രാജ പുരസ്‌കാരം നേടി.

Related posts

സംസ്ഥാനത്ത് വൈകുന്നേരം 6 മുതല്‍ 11 വരെ റെക്കോര്‍ഡ് വൈദ്യുതി ഉപയോഗം

Aswathi Kottiyoor

ചാലക്കുടിയിൽ സ്ഥിതി നിയന്ത്രണവിധേയം പെരിങ്ങൽക്കുത്തിൽനിന്ന്‌ ഒഴുക്കുന്നത്‌ 431.45 ക്യുമെക്‌സ്‌ ജലം.*

Aswathi Kottiyoor

കേരളം സാമൂഹ്യപ്രതിരോധത്തിലേക്ക്‌ ; രോഗ കാഠിന്യം കുറയും.

Aswathi Kottiyoor
WordPress Image Lightbox