24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് പോരാളികളെ ആദരിച്ചു
Iritty

ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കൊവിഡ് പോരാളികളെ ആദരിച്ചു

ഇരിട്ടി : ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ നൂറ് കോടി തികച്ച സാഹചര്യത്തിൽ മഹാമാരിക്കാലത്ത് മുന്നണി പോരാളികളായി പ്രവർത്തിച്ച ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും ബി ജെ പി ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . കേരളപ്പിറവി ദിനത്തിൽ ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത് ഉദ്‌ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ . പി.പി. രവീന്ദ്രൻ, ഡോ . ആന്റോ വർഗ്ഗീസ്, ഡോ . അർജ്ജുൻ , ഹെൽത്ത് ഇൻസ്പെക്ടർമാർ, നഴ്‌സുമാർ തുടങ്ങി ആംബുലൻസ് ഡ്രൈവർമാർ വരെയുള്ള നാൽപ്പത്തി അഞ്ചിലേറെ പേരെയാണ് ആദരിച്ചത്.
ബി ജെ പി ഉത്തരമേഖലാ ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, നേതാക്കളായ പി.എം. രവീന്ദ്രൻ, മനോഹരൻ വയോറ , സി. ബാബു, പി.പി. ജയലക്ഷ്മി, പ്രിജേഷ് അളോറ , വിവേക് കീഴൂർ, എം.കെ. സന്തോഷ്, വി.എം. പ്രശോഭ്, സി.കെ. അനിത, എം.കെ. സിന്ധു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

ലഹരിവിരുദ്ധ ബോധവൽക്കരണ ക്‌ളാസും ഫ്ലാഷ് മോബും

Aswathi Kottiyoor

ഗ്രന്ഥശാല ഭാരവാഹികളുടെയും ലൈബ്രേറിയന്മാരുടെയും സംഗമവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ. സണ്ണി ജോസഫ് അനുവദിച്ച 17 ഗ്രന്ഥശാലകൾക്കുള്ള പുസ്തക വിതരണവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടന്നു.

Aswathi Kottiyoor

ആകാശിന്റെയും കൂട്ടരുടെയും അറസ്റ്റ് നാടകത്തെയും നാണിപ്പിക്കുന്ന നാടകം – ഷാഫി പറമ്പിൽ

Aswathi Kottiyoor
WordPress Image Lightbox