24.2 C
Iritty, IN
July 4, 2024
  • Home
  • Iritty
  • കൂട്ടുപുഴ പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക്
Iritty

കൂട്ടുപുഴ പാലം നിർമ്മാണം അവസാനഘട്ടത്തിലേക്ക്

ഇരിട്ടി : തലശ്ശേരി – വളവുപാറ കെ എസ് ടി പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളാ – കർണ്ണാടകാ അതിർത്തിയായ കൂട്ടുപുഴയിൽ പണിയുന്ന പാലത്തിന്റെ നിർമ്മാണ പ്രവർത്തി അവസാന ഘട്ടത്തിലേക്ക്. അഞ്ച് സ്പാനുകളിൽ നാല് സ്പാനുകളുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. പാലത്തെ കർണ്ണാടകത്തിലെ റോഡുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ സ്പാനിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്. നവംബർ അവസാനത്തോടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
336 കോടി ചിലവിൽ നവീകരണം പൂർത്തിയായിക്കഴിഞ്ഞ 55 കിലോമീറ്റർ തലശ്ശേരി – വളവുപാറ അന്തർസംസ്ഥാന പാതയിൽ 7 പാലങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ ഇരിട്ടി , ഉളിയിൽ, കളറോഡ് , കരേറ്റ, മെരുവമ്പായി പാലങ്ങളുടെ നിർമ്മാണം പൂർത്തിയാവുകയും ഗതാഗതത്തിന് തുറന്നു കൊടുക്കുകയും ചെയ്തു. എരഞ്ഞോളി , കൂട്ടുപുഴ പാലങ്ങളാണ് ഇനി പൂർത്തിയാവാനുള്ളത്. ചില സാങ്കേതിക തടസ്സങ്ങൾ മൂലം എരഞ്ഞോളി പാലത്തിന്റെ നിർമ്മാണപ്രവർത്തി നിർത്തിവെക്കേണ്ടി വന്നെങ്കിലും ഇപ്പോൾ നിർമ്മാണം അവസാനഘട്ടത്തിലാണ്. 2017 ൽ നിർമ്മാണ പ്രവർത്തി ആരംഭിച്ച കൂട്ടുപുഴ പാലത്തിന്റെ നിർമ്മാണ പ്രവർത്തി കർണ്ണാടക വനം വകുപ്പ് അധികൃതരുടെ തടസ്സവാദങ്ങൾ മൂലം മൂന്ന് വർഷത്തോളം നിലച്ചിരുന്നു. തടസ്സങ്ങൾ നീക്കി പണി പുനരാരംഭിച്ചെങ്കിലും കോവിഡ് വ്യാപനംമൂലം വീണ്ടും തടസ്സപ്പെട്ടു. എന്നാൽ ഉള്ള തൊഴിലാളികളെ വെച്ച് തുടർന്ന പ്രവർത്തിയാണ് ഇപ്പോൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. ഡിസംബറോടെ കൂട്ടുപുഴ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

Related posts

റോഡ് നിർമ്മാണം പാതിവഴിയിൽ ജനങ്ങൾ പെരുവഴിയിൽ

Aswathi Kottiyoor

കൂട്ടുപുഴ പാലം – അവസാനഘട്ട വാർപ്പ് പൂർത്തിയായി – അടുത്തമാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും

Aswathi Kottiyoor

പുതുശ്ശേരിയിൽ ത്രേസ്യാമ്മ മാത്യു (80) അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox