20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പൊട്ടിവീണ ലൈനിൽ നിന്ന്‌ ഷോക്കേറ്റ് തില്ലങ്കേരി സ്വദേശിയടക്കം രണ്ട് വിദ്യാർഥികൾ മരിച്ചു
Kerala

പൊട്ടിവീണ ലൈനിൽ നിന്ന്‌ ഷോക്കേറ്റ് തില്ലങ്കേരി സ്വദേശിയടക്കം രണ്ട് വിദ്യാർഥികൾ മരിച്ചു

കൊല്ലം എഴുകോൺ നെടുമൺകാവ് വാക്കനാട് കൽച്ചിറ പള്ളിയ്ക്ക് സമീപം പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് വിദ്യാർഥികൾ മരിച്ചു . കരിക്കോട് ടി.കെ.എം എൻജിനിയറിങ് കോളേജ് നാലാം വർഷ വിദ്യാർഥികളായ തില്ലങ്കേരി സ്വദേശി മുഹമ്മദ് റിസിൻ ( 21 ) , കാഞ്ഞങ്ങാട് സ്വദേശി അർജുൻ ( 21 ) എന്നിവരാണ് മരിച്ചത് . തില്ലങ്കേരി ബൈത്തുൽ നൂറിൽ ടി . കബീറിന്റെയും കെ.പി. റംലയുടെയും മകനാണ് മരിച്ച റിസിൻ ( 21 ) ടി.കെ.എം കൊല്ലം എഞ്ചിനിയറിങ്ങ് കോളേജ് അവസാന വർഷ വിദ്യാർത്ഥിയാണ് . സഹോദരങ്ങൾ മുഹമ്മദ് സിനാൻ ( രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി , സർ സയ്യദ് കോളേജ് തളിപറമ്പ് ) , മുഹമ്മദ് സജാദ് ( ഉസ്ലാഹു ഉലു കോളേജ് താനൂർ ) ,ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടം . അഞ്ച് വിദ്യാർഥികൾ ഒന്നിച്ചാണ് ഇവിടെയുള്ള കായലിന് സമീപത്തേക്കെത്തിയത് . അർജുനും റിസ്വാനുമാണ് ആദ്യം കൽപ്പടവിലേക്ക് ഇറങ്ങിയത് . കാൽതെറ്റി കായലിലേക്ക് വീഴാൻ പോയപ്പോൾ സമീപത്തെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു . ഷോക്കേറ്റ് ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ട് . ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി സംഭവസമയം ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ് .

Related posts

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Aswathi Kottiyoor

കെ.എസ്.ആര്‍.ടി.സിയുടെ കൊറിയര്‍ സര്‍വീസ് തുടങ്ങി, നിരക്കുകള്‍ ഇങ്ങനെ

Aswathi Kottiyoor
WordPress Image Lightbox