പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടക്കും. 94,390 വിദ്യാർഥികളാണ് സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിട്ടുള്ളതെന്നും എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർധിത സീറ്റിലേക്ക് സ്കൂൾ, കോന്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ അഞ്ച്, ആറ് തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് ഒൻപതിന് പ്രസിദ്ധീകരിക്കും.
നവംബർ 15നാണ് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കുന്നത്. ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കും.
പ്രവേശനം നവംബർ 22,23,24 തീയതികളിലായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.