അർബുദ രോഗ വിദഗ്ധൻ ഡോക്ടർ എം. കൃഷ്ണൻ നായർ അന്തരിച്ചു. 81 വയസായിരുന്നു. രാജ്യത്തെ മുതിർന്ന അർബുദ രോഗ വിദഗ്ധരിൽ ഒരാൾ കൂടിയായിരുന്നു. തിരുവനന്തപുരം ആർസിസി സ്ഥാപക ഡയറക്ടറാണ്.
കൃഷ്ണൻ നായർക്ക് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അംഗമായിരുന്നു. കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട ദേശീയ, സംസ്ഥാന തലത്തിലുള്ള നിരവധി സംഘടനകളിലും അംഗമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു 1965ൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് പഞ്ചാബ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലുമായിട്ടാണ് ഉപരിപഠനം പൂർത്തിയാക്കിയത്.
ആശുപത്രി നാഥ്വാഹി കാൻസർ അവാർഡ് ,1993 ലെ ഭീഷ്മാചാര്യ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.