27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി
Kerala

നീണ്ട 14 വര്‍ഷത്തിന് ശേഷം തീപ്പെട്ടിയ്ക്ക് വില ഉയര്‍ത്തി

നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് തീപ്പെട്ടിയ്ക്ക്(Matchbox) വില ഉയര്‍ത്തി. ഒരു രൂപയില്‍ നിന്ന് രണ്ടു രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. വില വര്‍ധനവ് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഉത്പാദന ചെലവ് ഉയര്‍ന്നതാണ് വില വര്‍ധിപ്പിച്ചതാണ് കാരണമെന്ന് നിര്‍മ്മാതക്കള്‍ പറയുന്നു.

തീപ്പെട്ടി നിര്‍മ്മാണ കമ്ബനികള്‍ സംയുക്തമായാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. നേരത്തെ 50 പൈയയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വര്‍ധിപ്പിച്ചത്. 1995ലാണ് 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്.

തീപ്പട്ടി നിര്‍മ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കള്‍ക്കും വില വര്‍ധിച്ചു. റെഡ് ഫോസ്ഫറസിന്റെ വില 425 ല്‍ നിന്ന് 810 ആയതും വാക്‌സിന് 58 രൂപയായിരുന്നത് 80 ആയതും കമ്ബനികളെ വില വര്‍ധിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.

ഒക്ടോബര്‍ പത്തിന് ശേഷം തീപ്പട്ടി കൂടുണ്ടാക്കുന്ന ബോക്‌സ് കാര്‍ഡ്, പേപ്പര്‍, സ്പ്ലിന്റ്, തുടങ്ങിയവയ്ക്കും പൊട്ടാസ്യം ക്ലോറേറ്റിനും സള്‍ഫറിനുമെല്ലാം വില വര്‍ധിച്ചു. നിലവില്‍ തീപ്പട്ടി കമ്ബനികള്‍ 600 തീപ്പട്ടികളുടെ ബണ്ടില്‍ 270 മുതല്‍ 300 വരെ രൂപയ്ക്കാണ് വില്‍ക്കുന്നത്. ഓരോ ബണ്ടിലിന്റെയും നിര്‍മ്മാണ ചെലവ് 430 മുതല്‍ 480 വരെയായെന്ന് കമ്ബനികള്‍ പറയുന്നു.

Related posts

ഓണക്കിറ്റ്‌ വിതരണം 17 മുതൽ

Aswathi Kottiyoor

അത്യാഹിത ചികിത്സയില്‍ സ്‌പെ‌ഷ്യാലിറ്റിയുമായി കേരളം; എമര്‍ജന്‍സി മെഡിസിന്‍ പിജി കോഴ്‌സിന് അനുമതി .

Aswathi Kottiyoor

അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരണത്തിനൊരുങ്ങി കേളകം ഗ്രാമ പഞ്ചായത്ത്

Aswathi Kottiyoor
WordPress Image Lightbox