24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകും: മന്ത്രി
Kerala

നിർമ്മാണ പെർമിറ്റുകളുടെ കാലാവധി നീട്ടി നൽകും: മന്ത്രി

കോവിഡ് പ്രതിസന്ധി സമൂഹത്തിൽ നിന്നും വിട്ടൊഴിയാത്ത സാഹചര്യത്തിൽ കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയ എല്ലാ നിർമ്മാണ പെർമിറ്റുകളുടെയും കാലാവധി 31-12-2021 വരെ ദീർഘിപ്പിച്ച് നൽകാൻ നിർദേശിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അനുമതി നൽകിയതും 2020 മാർച്ച് 10ന് അവസാനിക്കുന്നതുമായ എല്ലാ നിർമ്മാണ പെർമിറ്റുകൾക്കും നേരത്തെ 2021 സപ്തംബർ 30വരെ കാലാവധി നീട്ടി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി പൂർണമായും അവസാനിക്കാത്ത സാഹചര്യത്തിൽ, പൊതുജീവിതം സാധാരണ നിലയിലാകാത്ത സാഹചര്യം കണക്കിലെടുത്താണ് ഇപ്പോൾ പെർമിറ്റുകളുടെ സമയപരിധി നീട്ടി നൽകുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

Related posts

ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കൊല്ലാമെന്ന് കേന്ദ്രം; ഉടൻ നടപ്പാക്കണമെന്നു കർഷകർ

Aswathi Kottiyoor

കൊച്ചി ബിനാലെ രാജ്യത്തിന്‌ 
മാതൃക: ബൃന്ദ കാരാട്ട്‌

Aswathi Kottiyoor

കേരളത്തിലെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox