24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; കേരളത്തില്‍ 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ.
Kerala

ചക്രവാതച്ചുഴിയുടെ പ്രഭാവം തുടരുന്നു; കേരളത്തില്‍ 26 വരെ ഇടിമിന്നലോടു കൂടിയ വ്യാപക മഴ.

തെക്കന്‍ തമിഴ്‌നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി വരുംദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടുകൂടി വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

നിലവില്‍ കോമോരിന് (തമിഴ് നാടിന്റെ തെക്കേ അറ്റം) മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതചുഴിയില്‍ നിന്ന് മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരം വരെ ഒരു ന്യൂനമര്‍ദ്ദ പാത്തി (ട്രെഫ്) നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴ ഒക്ടോബര്‍ 26 വരെ തുടരാന്‍ സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം അടുത്ത രണ്ടാഴ്ചയും (ഒക്ടോബര്‍ 22-നവംബര്‍ നാല്) കേരളത്തില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.

ആദ്യ ആഴ്ചയില്‍ (ഒക്ടോബര്‍ 22-ഒക്ടോബര്‍ 28) കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളുടെ തീരദേശ പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയില്‍ സാധാരണയില്‍ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കും. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാലുവരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ വയനാട് ജില്ലയിലും കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ മലയോര പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലയിലും സാധാരണ ലഭിക്കേണ്ട മഴയെക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തില്‍നിന്ന് കാലവര്‍ഷം 26 ഓടെ പൂര്‍ണമായും പിന്‍വാങ്ങാനും അതേദിവസം തന്നെ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പീച്ചി, കക്കി, ഷോളയാര്‍, പൊന്മുടി, പെരിങ്ങല്‍ക്കുത്ത്, കുണ്ടള, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നീ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചിമ്മിണി, ചുള്ളിയാര്‍, മലമ്പുഴ, മംഗലം, മീങ്കര, മാട്ടുപ്പെട്ടി, ഇടുക്കി അണക്കെട്ടുകളില്‍ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

മഴക്കെടുതിയില്‍ ഒക്ടോബര്‍ 12 മുതല്‍ 21 വരെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 50 ആയി. വിവിധ ജില്ലകളിലായി നാലുപേരെ കാണാതായി. 435 ദുരിതാശ്വാസ ക്യാമ്പുകളിലായി 8655 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചിട്ടുള്ളത്.

Related posts

തൊടുപുഴ ഉരുള്‍പൊട്ടല്‍; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം, മൃതദേഹങ്ങള്‍ കണ്ടെത്തി.*

Aswathi Kottiyoor

സപ്ലൈകോ ആർക്കൈവ്‌സ് മന്ത്രി ജി.ആർ. അനിൽ ഇന്ന് (നവംബർ 18) ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

ആധാർ – വോട്ടർ കാർഡ് ബന്ധിപ്പിക്കൽ നിർബന്ധമല്ല: കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox