24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: മന്ത്രി
Kerala

അനധികൃത ആംബുലൻസുകൾക്കെതിരെ കർശന നടപടി: മന്ത്രി

അനധികൃതമായി വാഹനങ്ങൾ രൂപമാറ്റം വരുത്തി ആംബുലൻസായി സർവീസ് നടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. അംഗീകൃത ആംബുലൻസുകൾക്ക് കൃത്യമായ ഘടനയും രൂപവും പ്രത്യേക സൗകര്യങ്ങളും വേണമെന്നാണ് നിയമം. കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ആംബുലൻസുകൾ എന്ന രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനങ്ങൾ മോട്ടോർ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തിൽ സർവീസ് നടത്തുന്നതായി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. ആംബുലൻസുകൾക്ക് പ്രത്യേക നിറവും സൈറനും നിശ്ചയിക്കുന്നത് പരിഗണിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ആംബുലൻസ് ഡ്രൈവർമാർക്ക് പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനും പ്രത്യേക പരിശീലനം നൽകാനും യോഗത്തിൽ തീരുമാനമായി. ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ ട്രാൻസ്‌പോർട്ട് കമ്മീഷണർ എം.ആർ. അജിത്ത് കുമാർ, പോലീസ് ഐ.ജി (ട്രാഫിക്) ജി. ലക്ഷ്മണൻ, പോലീസ്, ഗതാഗതം, മോട്ടോർ വാഹന വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

Related posts

ഡിവൈ.എഫ്.ഐ.സംസ്ഥാന ജാഥയ്ക്ക് ഞായറാഴ്ച ഇരിട്ടിയിൽ സ്വീകരണം

Aswathi Kottiyoor

ജോസ്കുട്ടി പനയ്ക്കലിന് ഹ്യുമൻ റൈറ്റ്സ് ഫൊട്ടോഗ്രഫർ പുരസ്കാരം.

Aswathi Kottiyoor

വ്യാജ ഡീസൽ ഉപയോഗം തടയും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox