30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഒരുങ്ങി ; 25ന്‌ പ്രദർശനം തുടങ്ങും
Kerala

കെഎസ്‌എഫ്‌ഡിസി തിയറ്ററുകൾ ഒരുങ്ങി ; 25ന്‌ പ്രദർശനം തുടങ്ങും

സംസ്ഥാനത്ത്‌ തിയറ്ററുകൾ തുറക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ ചലച്ചിത്ര വികസന കോർപറേഷന്റെ കീഴിലുള്ള തിയറ്ററുകളിൽ 25 മുതൽ പ്രദർശനം ആരംഭിക്കും. കെഎസ്‌എഫ്‌ഡിസിയുടെ കീഴിലുള്ള 17 തിയറ്ററുകളും പ്രദർശനത്തിന്‌ സജ്ജമാണെന്ന്‌ എംഡി എൻ മായ പറഞ്ഞു. പ്രദർശനം തുടങ്ങുന്നതിന്‌ മുന്നോടിയായി എല്ലാ തിയറ്ററുകളിലും പരീക്ഷണ പ്രദർശനം നടത്തി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയതായും അവർ പറഞ്ഞു. തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയറ്ററുകളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പ്രദർശനം വൈകും.

തിയറ്ററുകൾ 25ന്‌ തുറക്കാൻ അനുമതിയുണ്ടെങ്കിലും മലയാള സിനിമകൾ റീലിസിന്‌ തീയതി നിശ്‌ചയിച്ച്‌ വരുന്നതേയുള്ളൂ. വെള്ളിയാഴ്‌ച സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തിയറ്റർ ഉടമകളുടെ യോഗം വിളിച്ചിട്ടുണ്ട്‌. ഇതിനുശേഷമായിരിക്കും മലയാള സിനിമകളുടെ റിലീസ്‌ പ്രഖ്യാപനം. മൾട്ടിപ്ലക്‌സ്‌ ഉൾപ്പെടെയുള്ള മറ്റ്‌ തിയറ്ററുകളും 25ന്‌ പ്രദർശനം തുടങ്ങും. ഡാനിയേൽ ക്രേഗ്‌ വേഷമിട്ട ‘നോ ടൈം ടുഡേ’ ഇംഗ്ലീഷ്‌ ചിത്രവും ശിവകാർത്തികേയൻ നായകനായ തമിഴ്‌ചിത്രം ഡോക്ടറും പ്രദർശനത്തിന്‌ സജ്ജമാണ്‌. ഇംഗ്ലീഷ്‌, തമിഴ്‌ ചിത്രങ്ങൾ ആദ്യം റിലീസ്‌ ചെയ്യാനാണ്‌ സാധ്യത. രണ്ട്‌ ഡോസ്‌ വാക്‌സിൻ സ്വീകരിച്ചവരെ 50 ശതമാനം സീറ്റുകളിൽ പ്രവേശിപ്പിക്കാനാണ്‌ സർക്കാർ അനുമതി നൽകിയത്‌.

Related posts

ശ്രദ്ധിക്കുക, ഒമിക്രോണ്‍ ബാധിച്ചാൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഇങ്ങനെ; അറിയേണ്ടതെല്ലാം.

Aswathi Kottiyoor

കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍; ആറളം ഫാമി​ന്‍റെയും പുനരധിവാസ മേഖലയുടെയും സമഗ്ര വികസന പദ്ധതികള്‍ക്ക് ചുവപ്പുനാടക്കുരുക്ക്

Aswathi Kottiyoor

എഫ്സിസി മഠത്തില്‍ സത്യാഗ്രഹ സമരം തുടരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് നേരെ ആക്രമണം എന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox