21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വന്‍മാറ്റത്തിന്‌ ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന; അടുത്ത ആഴ്ച പ്രഖ്യാപനം.
Kerala

വന്‍മാറ്റത്തിന്‌ ഫെയ്‌സ്ബുക്ക്, പേരും മാറുമെന്ന് സൂചന; അടുത്ത ആഴ്ച പ്രഖ്യാപനം.

സാമൂഹിക മാധ്യമ ഭീമന്‍മാരായ ഫെയ്‌സ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്‌സ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.

യുഎസ് ടെക്‌നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് പറയുന്നത്.

ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

പേര് മാറ്റത്തോടെ ഫെയ്‌സ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം, ഒക്കുലസ് തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴില്‍ വരും. ബ്രാന്‍ഡ് നെയിം മാറ്റത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കാന്‍ സക്കര്‍ബര്‍ഗ് ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അടുത്തിടെ റെയ്ബാനുമായി ചേര്‍ന്ന് ചില ഉത്പന്നങ്ങള്‍ അവര്‍ അവതരിപ്പിച്ചിരുന്നു. അതേ സമയം പേര് മാറ്റം സംബന്ധിച്ച് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല.

Related posts

തലശ്ശേരി കടൽപ്പാലം: മദ്രാസ്‌ ഐ. ഐ. ടി. പഠനം നടത്തും

Aswathi Kottiyoor

കാസർകോട് നിന്ന് കണ്ണൂരേക്ക് പോയ സ്വകാര്യബസ് മറിഞ്ഞു

പായലിൽനിന്ന് ജൈവ ഡീസൽ; കേരളത്തിലും അനന്തസാധ്യത.

Aswathi Kottiyoor
WordPress Image Lightbox