24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അതിതീവ്ര മഴയ്‌ക്കു കാരണം ലഘു മേഘവിസ്‌ഫോടനമെന്ന്‌ വിദഗ്‌ധർ
Kerala

അതിതീവ്ര മഴയ്‌ക്കു കാരണം ലഘു മേഘവിസ്‌ഫോടനമെന്ന്‌ വിദഗ്‌ധർ

കോട്ടയത്തും പത്തനംതിട്ടയിലും ഇടുക്കിയിലും ദുരിതംവിതച്ച തീവ്രമഴയ്‌ക്കു കാരണം ലഘു മേഘവിസ്‌ഫോടനങ്ങളെന്ന്‌ കാലാവസ്ഥാ വിദഗ്‌ധൻ ഡോ. സി എം ജോയ് പറഞ്ഞു. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദവും പസഫിക്‌ സമുദ്രത്തിലെ ചുഴലിയും അതിശക്ത മഴയ്‌ക്കു കാരണമാകുമെന്ന്‌ പ്രവചിച്ചിരുന്നെങ്കിലും ശനിയാഴ്‌ച പെയ്‌ത അതിതീവ്ര മഴ കണക്കുകൂട്ടൽ തെറ്റിച്ചു.

ഒരു മേഘക്കൂമ്പാരത്തിലെ വ്യത്യസ്‌ത മേഘംചേർന്ന്‌ കുറഞ്ഞ സമയത്തിൽ വൻമഴ ലഭിക്കുന്ന മേഘ വിസ്‌ഫോടനമാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്നാണ്‌ കരുതുന്നത്‌. എന്നാൽ, മേഘവിസ്‌ഫോടനമാണെന്ന്‌ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരു പ്രദേശത്ത്‌ മണിക്കൂറിൽ 10 സെന്റീമീറ്റർ എങ്കിലും മഴ പെയ്യുന്നതിനെയാണ്‌ ഔദ്യോഗികമായി മേഘ വിസ്‌ഫോടനമെന്ന്‌ വിളിക്കുന്നത്‌. ശനി പീരുമേട്ടിൽ 292 ഉം കാഞ്ഞിരപ്പള്ളിയിൽ 266ഉം ഇടുക്കിയിൽ 168.2ഉം മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. പുലർച്ചെമുതൽ ഉച്ചവരെ അതീതീവ്ര മഴയുണ്ടായി. തെക്കോട്ടു നീങ്ങിയ മഴമേഘങ്ങൾ ശനി പുലർച്ചയോടെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കു മുകളിൽ മേഘക്കൂട്ടമായി തകർത്തുപെയ്യുകയായിരുന്നു. അറബിക്കടലിലെ ന്യൂനമർദങ്ങൾ ആഗസ്‌തിലെ കാലവർഷത്തോടൊപ്പം ചേർന്ന് വലിയ മഴക്കെടുതിയുണ്ടാക്കുന്നത്‌ 2018 മുതലാണ്‌. ഒക്ടോബറിൽ ഇത്ര മഴ ലഭിക്കുന്നതും അപൂർവമാണ്‌. 17 വരെ 173.4 മി. മീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 412.2 മി. മീറ്റർ മഴ ലഭിച്ചു. 138 ശതമാനം അധികം. എല്ലാ ജില്ലയിലും അധികം മഴയുണ്ടായി.

പുതിയ റഡാറുകൾ വേണം
മേഘവിസ്‌ഫോടനം പ്രവചിക്കാൻ എക്‌സ്‌ബാൻഡ്‌ പോളാറിമെട്രിക്‌ വെദർ റഡാർ ഉരുൾപൊട്ടൽ സാധ്യതാ മേഖലയിൽ സ്ഥാപിക്കണമെന്ന്‌ വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ഇതുവഴി മൂന്നു മണിക്കൂർ മുമ്പെങ്കിലും മേഘവിസ്‌ഫോടനം പ്രവചിക്കാം.

Related posts

ബസ് സ്റ്റാൻഡിലേക്ക് ഇ–യാത്ര : സർക്കാർ 1500 ഓട്ടോ വാങ്ങും.

Aswathi Kottiyoor

പ്രണയപ്പക; ചങ്ങനാശേരിയില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

Aswathi Kottiyoor

509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox