23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ രാജന്‍
Kerala

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ രാജന്‍

കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടന്‍ പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇടുക്കി ഡാം ഇപ്പോള്‍ തുറക്കേണ്ടത് ഇല്ലെന്നും ഡാമുകള്‍ തുറക്കേണ്ടി വന്നാല്‍ പകലേ തുറക്കൂ എന്നും മന്ത്രി അറിയിച്ചു. കക്കി ഡാം 11 മണിക്ക് തുറക്കുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥ വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. 10 മണിക്കാണ് യോഗം.

Related posts

ദരിദ്രർ ഏറ്റവും കുറവുള്ള 5 ജില്ല കേരളത്തിൽ ; നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യ സൂചിക റിപ്പോർട്ട്‌

Aswathi Kottiyoor

കാട്ടില്‍ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി വീഡിയോ പകര്‍ത്തി; യൂട്യൂബര്‍ അമലയെ പിടികൂടാൻ വനംവകുപ്പ്

Aswathi Kottiyoor

പെരിങ്ങൽകുത്ത് പദ്ധതി; ഉദ്ഘാടനം ഇന്ന്

WordPress Image Lightbox