24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് പ്രതിരോധം: ഇന്ത്യയെ പുകഴ്ത്തി ഐഎംഎഫ്.
Kerala

കോവിഡ് പ്രതിരോധം: ഇന്ത്യയെ പുകഴ്ത്തി ഐഎംഎഫ്.

കോവിഡ് വ്യാപനത്തിനെതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പ്രശംസിച്ചു. ദ്രുതഗതിയിൽ മികച്ച പ്രതിരോധനടപടികൾ സ്വീകരിച്ച ഇന്ത്യ ഇതോടൊപ്പം തൊഴിൽ പരിഷ്കരണം, സ്വകാര്യവൽക്കരണം എന്നീ നടപടികളുമായി മുന്നോട്ടുപോയെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.
കോവിഡ് വ്യാപനത്തിനിടെ വിവിധ മേഖലകൾക്കു സാമ്പത്തികപിന്തുണ നൽകിയും ദുർബലർക്കു സഹായം വർധിപ്പിച്ചും ഇളവുകൾ നൽകിയും ക്ഷേമനടപടികൾ ഇന്ത്യ സ്വീകരിച്ചെന്നു റിപ്പോർട്ടിൽ പറയുന്നു. കോവിഡ് അനിശ്ചിതത്വം സാമ്പത്തിക പുരോഗതിയെ തടസ്സപ്പെടുത്തി. തിരിച്ചുവരവിനു സമയമെടുത്തേക്കാം.

എന്നാൽ വാക്സിനേഷൻ വിപുലമാക്കുകയും ചികിത്സാസൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്താൽ വളർച്ച ത്വരിതഗതിയിലാവും. ഘടനാപരമായ പരിഷ്കരണങ്ങൾ ഫലപ്രദമായാൽ ഇന്ത്യയുടെ വളർച്ചാശേഷി വീണ്ടും മെച്ചപ്പെടും. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2021–22ൽ 9.5 ശതമാനവും 22–23ൽ 8.5 ശതമാനവുമായിരിക്കുമെന്നാണ് ഐഎംഎഫിന്റെ നിഗമനം.

Related posts

ഒഴിവാക്കുന്ന രേഖകൾ പൊലീസ് പ്രതിഭാഗത്തെ അറിയിക്കണം*

Aswathi Kottiyoor

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Aswathi Kottiyoor

അങ്കണവാടിക്കാർ കണ്ടെത്തും 
കുഞ്ഞുങ്ങളിലെ ബുദ്ധിവികാസ പ്രശ്‌നം.

Aswathi Kottiyoor
WordPress Image Lightbox