24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം
Kerala

മഴക്കെടുതി; തൃശൂര്‍ മലയോരമേഖലയില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം

കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലും രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 21 വരെയാണ് നിരോധനമേര്‍പ്പെടുത്തിയത്. വിനോദ സഞ്ചാര മേഖലയിലെ കയാക്കിംഗ്, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനമേര്‍പ്പെടുത്തി. ജനം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

Related posts

പു​തു​ച്ചേ​രി​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ക്കി ഉ​ത്ത​ര​വി​റ​ക്കി

Aswathi Kottiyoor

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി മംഗലാപുരം സ്വദേശി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം എയർപോർട്ട് പോലീസ് പിടികൂടി

Aswathi Kottiyoor

കൺസ്യൂമർഫെഡ് ഓണം-മുഹറം വിപണികൾ ഉദ്ഘാടനം 11ന്

Aswathi Kottiyoor
WordPress Image Lightbox