Uncategorized

കരമനയാറ്റില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി

തിരുവനന്തപുരം: പേയാട് കാവടിക്കടവില്‍ കരമനയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് സൈനികനെ കാണാതായി. പാങ്ങോട് ക്യാമ്പിലെ സൈനികനായ കോഴിക്കോട് സ്വദേശി സുജിത്താണ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മറ്റൊരു സൈനികനും ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.സുജിത്തിനായി സ്‌കൂബ സംഘം തിരച്ചില്‍ തുടരുകയാണ്. നാല് സൈനികര്‍ക്കൊപ്പമാണ് സുജിത്ത് ഇവിടെ കുളിക്കാനെത്തിയത്. കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായിരുന്നു. അഭിജിത്ത്, ബ്രിട്ടോ, ശ്രീയേഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍. നിരവധി അപകടങ്ങള്‍ ഉണ്ടായ സ്ഥലമാണ് കാവടിക്കടവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button