23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലോക ഭക്ഷ്യ ദിനാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്
Kerala

ലോക ഭക്ഷ്യ ദിനാഘോഷവും അവാര്‍ഡ് ദാനവും ഇന്ന്

മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലോക ഭക്ഷ്യദിനാഘോഷവും മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനവും ഇന്ന് വൈകിട്ട് 5 ന് നടക്കും.
ലോക ഭക്ഷ്യ ദിനാഘോഷങ്ങളുടെ ഉദ്ഘാടനം സിവില്‍ സപ്ലൈസ് – ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ നിര്‍വഹിക്കും. മെട്രോ ഫുഡ് ബ്രാന്‍ഡ് അവാര്‍ഡ് ദാനത്തിന്റെ ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ക്ഷീര വികസന – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും.

തിരുവനന്തപുരം എസ്.പി. ഗ്രാന്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രീസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിക്കും.

ലോകഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി സെന്‍ട്രല്‍ ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി പ്രിന്‍സിപ്പല്‍ കെ.രാജശേഖര്‍, ഷെഫ് സുരേഷ് പിള്ളൈ എന്നിവരെ ആദരിക്കും.

Related posts

അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യി മ​ട​ങ്ങാ​ത്ത​വ​ർ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്കു​മാ​യി സൗ​ദി

Aswathi Kottiyoor

സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പ് വരുത്തണം: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

ആ​റ് മാ​സ​ത്തി​നി​ടെ 359 പ​രാ​തി​ക​ള്‍, സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ ജാ​ഗ്ര​ത വേ​ണം

Aswathi Kottiyoor
WordPress Image Lightbox