24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ തുടരും.
Kerala

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം; സംസ്ഥാനത്ത് മഴ തുടരും.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിന് സമീപമാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. അറബിക്കടലില്‍ ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍. അറബിക്കടലില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മധ്യ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ഏതാനും ദിവസം കൂടി തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു.

സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ; കാണൂ കേരളാ സ്‌റ്റോറി

Aswathi Kottiyoor

രാജ്യത്തിന് മാതൃകയായ ജീവിതശൈലി സ്‌ക്രീനിംഗ് 80 ലക്ഷത്തിലേക്ക്

Aswathi Kottiyoor

മഴക്കെടുതിയിൽ ഇന്ന്(02 ഓഗസ്റ്റ്) ആറു മരണം, 27 വീടുകൾ തകർന്നു, 2291 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox