24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കു​ട്ടി​ക​ള്‍​ക്കു​ള്ള നേ​ത്ര പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കു​ന്നു
Kerala

കു​ട്ടി​ക​ള്‍​ക്കു​ള്ള നേ​ത്ര പ​രി​ശോ​ധ​ന പു​ന​രാ​രം​ഭി​ക്കു​ന്നു

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ഒ​പ്റ്റോ​മെ​ട്രി​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന പു​ന​രാം​ഭി​ക്കു​ന്ന​താ​യി ദേ​ശീ​യ അ​ന്ധ​താ നി​യ​ന്ത്ര​ണ പ​രി​പാ​ടി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​കെ. മാ​യ അ​റി​യി​ച്ചു. കോ​വി​ഡ് കാ​ര​ണം വി​ദ്യാ​ല​യ​ങ്ങ​ള്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ കു​ട്ടി​ക​ളി​ലെ നേ​ത്ര പ​രി​ശോ​ധ​ന​ക​ള്‍ മു​ട​ങ്ങി​യി​രു​ന്നു. കു​ട്ടി​ക​ളി​ലെ കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ള്‍ അ​വ​ര്‍​ക്ക് സ്വ​യം മ​ന​സി​ലാ​ക്കാ​നാ​വി​ല്ല. ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ക്ക​ണ​മെ​ന്നി​ല്ല . അ​തു​കൊ​ണ്ടു ര​ക്ഷി​താ​ക്ക​ള്‍ മു​ന്‍ കൈ ​എ​ടു​ത്തു കു​ട്ടി​ക​ളു​ടെ നേ​ത്ര പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
ജ​നി​ച്ച് ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ കോ​ങ്ക​ണ്ണ് ഉ​ള്ള​തു​പോ​ലെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ നേ​ത്ര​വി​ദ​ഗ്ധ​രെ കാ​ണ​ണ​മെ​ന്നും പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ലാ അ​ന്ധ​ത നി​യ​ന്ത്ര​ണ സ​മി​തി​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ ആ​ശു​പ​ത്രി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ , പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍, വി​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ല​ഭ്യ​മാ​ണ്. 8-10 വ​യ​സി​നു​ള്ളി​ല്‍ കാ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ബു​ദ്ധി​മു​ട്ടു​ക​ള്‍ ചി​കി​ല്‍​സി​ച്ചാ​ല്‍ ഭൂ​രി​ഭാ​ഗ നേ​ത്ര രോ​ഗ​ങ്ങ​ളും സു​ഖ​പ്പെ​ടു​ത്താം. സേ​വ​ന​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. നാ​രാ​യ​ണ നാ​യി​ക് അ​റി​യി​ച്ചു .
ലോ​ക കാ​ഴ്ച​ദി​നം ആ​ച​രി​ച്ചു
ക​ണ്ണൂ​ർ: ലോ​ക കാ​ഴ്ച ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ ത​ല ഉ​ദ്ഘാ​ട​നം ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ദേ​ശീ​യ അ​ന്ധ​ത നി​യ​ന്ത്ര​ണ പ​രി​പാ​ടി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​കെ. മാ​യ നി​ര്‍​വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ശാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തി​ലെ ര​ണ്ടാം വ്യാ​ഴാ​ഴ്ച​യാ​ണ് ലോ​ക കാ​ഴ്ച ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. അ​ന്ധ​ത, കാ​ഴ്ച വൈ​ക​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ പൊ​തു ജ​ന​ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രി​ക എ​ന്ന​താ​ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. ല​വ് യു​വ​ര്‍ ഐ​സ് ‘എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക കാ​ഴ്ച ദി​ന​ത്തി​ന്‍റെ സ​ന്ദേ​ശം. മ​ര​ണാ​ന്ത​രം ക​ണ്ണു​ക​ള്‍ ദാ​നം ചെ​യ്ത കെ.​പി. രാ​ജ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. ഓ​ഫ്താ​ല്‍​മോ​ള​ജി​സ്റ്റ് ഡോ. ​ശ്രീ​ജ ക​ണി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. ആ​ര്‍​എം​ഒ ഡോ. ​ജി​തി​ന്‍, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​സ​ന്തോ​ഷ്, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ജാ​ന്‍​സി ജോ​സ​ഫ്, സീ​നി​യ​ര്‍ ഒ​പ്റ്റോ​മെ​ട്രി​സ്റ്റ് പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts

വാ​ക്സി​നേ​ഷ​ന്‍ യ​ജ്ഞം: 5.09 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി‌

Aswathi Kottiyoor

നാലുമാസം, നാല്‍പത് ലക്ഷം ഫയലുകള്‍ കൈകാര്യം ചെയ്‌ത്‌‌ ഐഎല്‍ജിഎംഎസ്

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്കാലിക പരിഹാരം; നാല് ലക്ഷം ഡോസ് ഇന്നെത്തും………..

WordPress Image Lightbox