24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട​ര കോ​ടി പി​ന്നി​ട്ടു
Kerala

കേ​ര​ള​ത്തി​ൽ ആ​ദ്യ ഡോ​സ് വാ​ക്സി​നേ​ഷ​ൻ ര​ണ്ട​ര കോ​ടി പി​ന്നി​ട്ടു

സം​സ്ഥാ​ന​ത്ത് ര​ണ്ട​ര കോ​ടി​യ​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 93.64 ശ​ത​മാ​നം പേ​ര്‍​ക്ക് (2,50,11,209) ആ​ദ്യ ഡോ​സും 44.50 ശ​ത​മാ​നം പേ​ര്‍​ക്ക് (1,18,84,300) ര​ണ്ടാം ഡോ​സും ന​ല്‍​കി.

ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 3,68,95,509 ഡോ​സ് വാ​ക്‌​സി​നാ​ണ് ഇ​തു​വ​രെ ന​ല്‍​കി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച​വ​രാ​യ 10 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് 3 മാ​സം ക​ഴി​ഞ്ഞ് വാ​ക്‌​സി​ന്‍ എ​ടു​ത്താ​ല്‍ മ​തി. അ​തി​നാ​ല്‍ ഇ​നി ഏ​ഴ് ല​ക്ഷ​ത്തോ​ളം പേ​ര്‍ മാ​ത്ര​മാ​ണ് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്. ഇ​നി​യും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ തൊ​ട്ട​ടു​ത്ത വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നേ​രി​ട്ടെ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​രും കാ​ല​താ​മ​സം വ​രു​ത്ത​രു​ത്. കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ 84 ദി​വ​സം ക​ഴി​ഞ്ഞും കോ​വാ​ക്‌​സി​ന്‍ 28 ദി​വ​സം ക​ഴി​ഞ്ഞും ഉ​ട​ന്‍ ത​ന്നെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ ചി​ല​യാ​ളു​ക​ള്‍ 84 ദി​വ​സം ക​ഴി​ഞ്ഞും വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്നി​ല്ല.

ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പൂ​ര്‍​ണ​മാ​യ ഫ​ലം ല​ഭി​ക്കൂ. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.​ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും 100 ശ​ത​മാ​നം ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ത്തു.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ 88 ശ​ത​മാ​നം പേ​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ല്‍ 90 ശ​ത​മാ​നം പേ​രും ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ട്ടു​ണ്ട്. സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നെ​ടു​ത്ത​ത്. സ്ത്രീ​ക​ള്‍ 1,91,10,142 ഡോ​സ് വാ​ക്‌​സി​നും പു​രു​ഷ​ന്‍​മാ​ര്‍ 1,77,76,443 ഡോ​സ് വാ​ക്‌​സി​നു​മാ​ണെ​ടു​ത്ത​ത്.

ഇ​ന്ന് 1642 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​തി​ല്‍ 1355 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളും 287 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

Related posts

ജാർഖണ്ഡ്‌ പെൺകുട്ടിയുടെ കൊലപാതകം ; പ്രതിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു

Aswathi Kottiyoor

കോവിഡ്‌ : രോഗികളിൽ 95 ശതമാനവും വാക്‌സിൻ എടുക്കാത്തവർ

Aswathi Kottiyoor

ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് വൈദ്യുതി മന്ത്രി നിർവഹിച്ചു

Aswathi Kottiyoor
WordPress Image Lightbox