27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍
Kerala

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം കുറയുന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയത്. ഒക്​ടോബര്‍ 18 മുതല്‍ മുഴുവന്‍ സീറ്റിലും യാത്രക്കാരെ പ്രവേശിപ്പിച്ച്‌ വിമാനകമ്ബനികള്‍ക്ക് സര്‍വീസ്​ ​ നടത്താം. നിലവില്‍ 85 ശതമാനം സര്‍വീസുകള്‍ മാത്രമാണ്​ കമ്ബനികള്‍ നടത്തുന്നത്​.

കോവിഡ്​ സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച്‌​ മുഴുവന്‍ വിമാനസര്‍വീസുകളും നടത്താനുള്ള അനുമതി നല്‍കുകയാണെന്ന്​ വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറയുന്നു. വിമാനകമ്ബനികള്‍ കോവിഡ്​ മാനദണ്ഡം കര്‍ശനമായി പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്​. കഴിഞ്ഞ വര്‍ഷം ലോക്​ഡൗണ്‍ കഴിഞ്ഞ്​ വിമാന സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ 50 ശതമാനം സര്‍വീസുകള്‍ക്ക്​ മാത്രമാണ്​ അനുമതി നല്‍കിയിരുന്നത്​. പിന്നീട്​ ഇത്​ ഘട്ടംഘട്ടമായി ഉയര്‍ത്തുകയായിരുന്നു.

Related posts

ശബരിമല നട ഇന്നു തുറക്കും; മേൽശാന്തി നറുക്കെടുപ്പ് നാളെ

Aswathi Kottiyoor

*വിപണിയില്‍ വീണ്ടും കുതിപ്പ്: നിഫ്റ്റി 17,000കടന്നു.*

Aswathi Kottiyoor

മഴ കഴിഞ്ഞാൽ ഉടൻ റോഡ്‌ പണി ആരംഭിക്കും; 119 കോടി അനുവദിച്ചതായി മന്ത്രി മുഹമ്മദ്‌ റിയാസ്‌ .

Aswathi Kottiyoor
WordPress Image Lightbox