24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിദ്യാർഥികളുടെ വീട്ടിലുള്ളവർ 2 ഡോസ് എടുക്കണം.
Kerala

വിദ്യാർഥികളുടെ വീട്ടിലുള്ളവർ 2 ഡോസ് എടുക്കണം.

തിരുവനന്തപുരം ∙ സംസ്ഥാനത്തെ സ്കൂളുകൾ നവംബർ ഒന്നിനു തുറക്കുന്നതിനു മുന്നോടിയായി സർക്കാർ നിർദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പാക്കാനും നിരീക്ഷിക്കാനും സ്കൂൾ ആരോഗ്യ നിരീക്ഷണ സമിതി രൂപീകരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം.
തദ്ദേശ സ്ഥാപന പ്രതിനിധികൾ സമിതിയിൽ ഉണ്ടാകണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. സ്കൂൾ അധികൃതരുടെ യോഗം അടിയന്തരമായി വിളിച്ചു മാർഗനിർദേശങ്ങൾ ചർച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.മറ്റു നിർദേശങ്ങൾ

∙ അധ്യാപക–അനധ്യാപക ജീവനക്കാർ, സ്കൂൾ ബസ് ജീവനക്കാർ, കുട്ടികളുടെ വീട്ടിലെ മറ്റ് അംഗങ്ങൾ എന്നിവർക്കു രണ്ട് ഡോസ് വാക്സീൻ ലഭിച്ചു എന്ന് ഉറപ്പാക്കണം. സ്കൂൾ രക്ഷാകർതൃ സമിതികളും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി എക്സിക്യൂട്ടീവ് യോഗങ്ങളും വിളിച്ചു ചർച്ച നടത്തണം. ജനപ്രതിനിധികൾ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കണം.

∙കുട്ടികൾക്കുള്ള ഗതാഗതസൗകര്യങ്ങൾ ക്രമീകരിക്കുക, സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികളും ഇൻഷുറൻസും ഉറപ്പാക്കുക, രക്ഷിതാക്കളുടെ വാഹനങ്ങളും സുരക്ഷിത യാത്രയ്ക്കു തയാറാക്കുക.

∙വിദ്യാർഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ സംഘടിപ്പിക്കുക, രോഗ ലക്ഷണമുള്ളവർക്ക് യോജ്യമായ ഇതര അക്കാദമിക് പദ്ധതികൾ ആസൂത്രണം ചെയ്യുക.

∙സ്കൂൾ പ്രവേശന കവാടം, കോംപൗണ്ട്, ക്ലാസ്മുറി, ശുചിമുറി, ശുദ്ധജല സ്രോതസ്സ്, പാചകപ്പുര, ഭക്ഷണശാല, വാഹനങ്ങൾ, സ്കൂൾ പരിസരങ്ങൾ എന്നിവ ദിവസവും പരിപാലിക്കുക. ശുചിത്വ പാലനത്തിനും അണുനശീകരണത്തിനും നിരീക്ഷണം നടത്തുക.

∙മുന്നൊരുക്കങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ, സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ, വിദ്യാർഥി, അധ്യാപക സംഘടനകൾ തുടങ്ങിയവയുടെ യോഗം വിളിച്ചു ചേർക്കുക.

Related posts

*ചൈനയിലെ ബിസിനസ് പിടിച്ചെടുക്കാന്‍ ഇന്ത്യ: 16 മന്ത്രാലയങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക സംവിധാനം

Aswathi Kottiyoor

ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഇ​ടു​ക്കി ഡാം ​വീ​ണ്ടും തു​റ​ന്നേ​ക്കും

Aswathi Kottiyoor

ഡ്രോ​​​​​ണ്‍ നി​​​​​രീ​​​​​ക്ഷ​​​​​ണം എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും

Aswathi Kottiyoor
WordPress Image Lightbox