23.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • 19 വരെ വൈദ്യുതിനിയന്ത്രണമില്ല; കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കും.
Kerala

19 വരെ വൈദ്യുതിനിയന്ത്രണമില്ല; കൂടിയവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കും.

കൽക്കരിക്ഷാമം കാരണം കേരളത്തിന് പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവുണ്ടെങ്കിലും 19 വരെ കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ഇപ്പോൾ പൊതുജനത്തിന് ബുദ്ധിമുട്ടില്ലാത്ത ചില നിയന്ത്രണങ്ങളിലൂടെയാണ് വൈദ്യുതിവിതരണം തടസ്സപ്പെടാതെ നടത്തുന്നത്. ഇതിനപ്പുറം ലോഡ് ഷെഡിങ്ങോ, പവർ കട്ടോ ഇപ്പോൾ ഏർപ്പെടുത്തില്ല. 19-ന് യോഗം ചേർന്ന് തീരുമാനമെടുക്കും.

വൈദ്യതിലഭ്യതയിലെ കുറവിനെപ്പറ്റി മുഖ്യമന്ത്രിയുമായി ചർച്ചചെയ്തശേഷം പത്രസമ്മേളനത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്.

ദിവസം 300 മെഗാവാട്ടിന്റെ കുറവുണ്ട്. ദിവസവും 100 മെഗാവാട്ട് കൂടിയവിലയ്ക്ക് വാങ്ങി തത്കാലം പ്രതിസന്ധി പരിഹരിക്കും. രണ്ടുകോടിയാണ് ഇതിനുവേണ്ടത്. അധികച്ചെലവ് നേരിടാൻ കെ.എസ്.ഇ.ബി.ക്ക്‌ സർക്കാരിന്റെ സഹായം ലഭിച്ചാൽ നിയന്ത്രണങ്ങൾ വേണ്ടിവരില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് വൈദ്യുതിനൽകിയിരുന്ന രണ്ടു താപനിലയങ്ങൾ പ്രവർത്തനം നിർത്തി. മറ്റുപല വൈദ്യുതിനിലയങ്ങളും വിഹിതം കുറച്ചു. 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇതിൽ 1600 മെഗാവാട്ട് ആഭ്യന്തര ഉത്‌പാദനവും 2200 മെഗാവാട്ട് കരാർ പ്രകാരം ലഭിക്കേണ്ടതുമാണ്. ഇപ്പോൾ 1800 മുതൽ 1900 വരെമാത്രമേ ലഭിക്കുന്നുള്ളൂ. ഇതിനു പകരമായാണ് വലിയ വിലനൽകി വൈദ്യുതി വാങ്ങുന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

ലഹരിക്കെതിരെ മനുഷ്യചങ്ങല

Aswathi Kottiyoor

നടിയും സഹസംവിധായികയുമായ അംബികാ റാവു അന്തരിച്ചു.*

Aswathi Kottiyoor

നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ന്ന് തീ​രു​മാ​നം

Aswathi Kottiyoor
WordPress Image Lightbox