ഇരിട്ടി : സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ
എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ
പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ
ശുചീകരണ പ്രവർത്തി നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എം . വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ മേഖലാ കമ്മിറ്റി അംഗം പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡൻറ് കെ . രതീശൻ,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള,
വാർഡ് അംഗം എം. പങ്കജാക്ഷി, കെ. രാജേഷ്,
പി. എ. ലെനിഷ്, സ്കൂൾ പ്രഥമാധ്യാപകൻ കെ. പി. അബ്ദുള്ള, എം . ഷാജി തുടങ്ങിയവർ സംസാരിച്ചു.