24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കോഴിക്കോട്‌ 10 ചാർജിങ് സ്റ്റേഷനുകൾ ഇ ഓട്ടോ സംസ്ഥാനത്താകെ നടപ്പാക്കും: മന്ത്രി കൃഷ്‌ണൻകുട്ടി.
Kerala

കോഴിക്കോട്‌ 10 ചാർജിങ് സ്റ്റേഷനുകൾ ഇ ഓട്ടോ സംസ്ഥാനത്താകെ നടപ്പാക്കും: മന്ത്രി കൃഷ്‌ണൻകുട്ടി.

സംസ്ഥാനത്ത്‌ മുഴുവൻ ഇ-ഓട്ടോറിക്ഷ പദ്ധതി നടപ്പിലാക്കാൻ ആലോചനയുണ്ടെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു. ഇ- ഓട്ടോറിക്ഷ വാങ്ങാൻ ചുരുങ്ങിയ പലിശയ്ക്ക് വായ്പ നൽകാമെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്‌. 250 രൂപ ദിവസം അടച്ചാൽ മൂന്ന് ലക്ഷം രൂപയുടെ ഓട്ടോ വാങ്ങാൻ പ്രയാസമുണ്ടാവില്ല. മൂന്നു വർഷത്തിനകം വായ്പ അടച്ചു തീർക്കാനാകും–- വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന പോൾ മൗണ്ടട്‌ ചാർജ്ജിംഗ്‌ സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

.വൈദ്യുതി ഉൽപ്പാദനത്തിന്‌ സോളാറിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നത്‌. എല്ലാ വീട്ടിലും പുരപ്പുറ സോളാർ വെക്കാനുള്ള നടപടികളിലേക്ക് സർക്കാർ നീങ്ങുന്നുണ്ട്. വീട്ടാവശ്യത്തിന്‌ ശേഷം ബാക്കി വരുന്ന വൈദ്യുതി കെഎസ്‌ഇബിക്ക്‌ വിൽക്കുമ്പോൾ കുടുംബത്തിന് ചെറിയ വരുമാനം ലഭിക്കുമെന്നത് ആശ്വാസമാവുമെന്നും മന്ത്രി പറഞ്ഞു. ബീച്ച്‌ സ്വാതന്ത്ര്യ ചത്വരത്തിനടുത്ത്‌ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി .

ആദ്യ ചാർജിംഗ് സ്റ്റേഷൻ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ കെ റംലത്ത്, എം എൻ പ്രവീൺ , സോഫിയ അനീഷ്, എസ് കെ അബൂബക്കർ, കെ അനിൽകുമാർ , കെഎസ്‌ഇബി ചെയർമാൻ ഡോ ബി അശോക്, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചന്ദ്രബാബു, ടി വി ബാലൻഎന്നിവർ സംസാരിച്ചു. ഡയറക്ടർ ആർ സുകു റിപ്പോർട്ട് അവതരിപ്പിച്ചു.

കോഴിക്കോട്‌ 10 ചാർജിങ് സ്റ്റേഷനുകൾ

നഗരത്തിലെ 10 കേന്ദ്രങ്ങളിലാണ് കെഎസ്ഇബിയുടെ വൈദ്യുത തൂണുകളിൽ ഘടിപ്പിക്കുന്ന പോൾ മൗണ്ടട് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. സരോവരം ബയോപാർക്കിനു സമീപം, എരഞ്ഞിപ്പാലം, വാണിജ്യനികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗർ ജംഗ്ഷൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കലിനു സമീപം, ശാസ്ത്രീ നഗർ, വെള്ളയിൽ ഹാർബർ പ്രവേശനകവാടം, കസ്റ്റംസ് ക്വാർട്ടേഴ്സ് പരിസരം, മേയർ ഭവൻ പരിസരം എന്നിവിടങ്ങളിലാണ് ചാർജിങ് പോയിന്റുകൾ .

വൈദ്യുതി തൂണിൽ ചാർജിങ് പോയിന്റ് ഉണ്ടാകും. മൊബൈൽ ആപ്പ് വഴി പണം ഇടപാട് നടത്താവുന്ന രീതിയിലാണ് സൗകര്യം . ചാർജ് മോഡ് എന്ന് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്താൽ അടുത്തുള്ള തിരക്കില്ലാത്ത ചാർജിംഗ് പോയിന്റ്‌ മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനും സാധിക്കും.

കുറഞ്ഞ പ്രീപെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുൾ ചാർജ് ചെയ്യുമ്പോൾ 70 രൂപ മൊബൈൽ ഫോൺ വഴി അടയ്ക്കാം. സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡുമായി ചേർന്നാണ് കെഎസ്ഇബി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത്‌ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ടാണ് പദ്ധതി നടപ്പിലാകുന്നത്. ജില്ലയിലാകെ 600 ഓട്ടോകൾ ഉണ്ട്. വാഹനം ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാം. നാല് മണിക്കൂർ വേണം ഇത്തരത്തിൽ ചാർജ് കയറാൻ. നിലവിൽ സ്വകാര്യ ചാർജിങ് സ്റ്റേഷനുകളാണ് ആശ്രയം. ഇവിടങ്ങളിൽ വലിയ തുക ഈടാക്കുന്നത് പ്രയാസം സൃഷ്ടിച്ചിരുന്നു

Related posts

അ​രി വ​ണ്ടി ഇ​ന്ന് മു​ത​ല്‍; ആ​ന്ധ്ര അ​രി ഉ​ട​ന്‍ എ​ത്തു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി

Aswathi Kottiyoor

സവാരി വൈകും: സർക്കാരിന്‍റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ് പ്ലേ സ്റ്റോറിലെത്തിയില്ല

Aswathi Kottiyoor

സാധാരണക്കാർക്ക് വേണ്ടി ജീവിച്ച നേതാവ്, നഷ്ടപ്പെട്ടത് സഹോദരനെ; ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox