27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ 82 ശതമാനം പിന്നിട്ടു; മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി
Kerala

ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ 82 ശതമാനം പിന്നിട്ടു; മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി

ന്യൂനമർദ മഴ കൂടുതൽ ലഭിച്ചതോടെ ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ ഉയർന്നു. നിലവിൽ സംഭരണശേഷിയുടെ 82.29 ശതമാനമാണ്‌ ജലനിരപ്പ്‌. 2387.54 അടി. പരമാവധി സംഭരണശേഷി 2403 അടിയാണ്‌. കഴിഞ്ഞവർഷം ഇതേദിവസം 2397.78 അടിയായിരുന്നു. ഇടയ്‌ക്ക്‌ കുറച്ചിരുന്ന വൈദ്യുതോൽപ്പാദനം മൂലമറ്റത്ത്‌ കൂട്ടിയിട്ടുണ്ട്‌.

വ്യാഴാഴ്‌ച 11.705 ദശലക്ഷം യൂണിറ്റ്‌ ഉൽപ്പാദിപ്പിച്ചു. ഒരുദിവസം 9.969 മില്യൺ ക്യൂബിക്‌ മീറ്റർ(എംസിഎം) ഒഴുകിയെത്തുമ്പോൾ ഉൽപ്പാദനശേഷം പുറന്തള്ളുന്നത്‌ 7.837 എംസിഎം ആണ്‌. അതേസമയം ഇടുക്കി പദ്ധതിപ്രദേശത്ത്‌ മഴ കുറഞ്ഞിട്ടുണ്ട്‌. എന്നാൽ, പീരുമേട്ടിൽ 25.2 മില്ലിമീറ്റർ മഴ പെയ്‌തു. ഇനി നന്നായി തുലാമഴ ലഭിച്ചാൽ മാത്രമേ സംഭരണി തുറക്കുന്നതടക്കമുള്ള നടപടികളിലേക്ക്‌ കെഎസ്‌ഇബി പോവുകയുള്ളൂ. ജലനിരപ്പ്‌ 2390ൽ എത്തിയാൽ മുന്നറിയിപ്പ്‌ നിർദേശം നൽകും.
ഇടുക്കി സംഭരണിയിൽ ജലനിരപ്പ്‌ 82 ശതമാനം പിന്നിട്ടു; മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം കൂട്ടി

Related posts

പ​യ്യാ​വൂ​ർ ഊ​ട്ടു​മ​ഹോ​ത്സ​വം: പാ​ര​മ്പ​ര്യം കൈ​വി​ടാ​തെ പ്ര​ഥ​മ​ൻ വി​ല​ക്ക്

Aswathi Kottiyoor

*അതിതീവ്രമഴ; വടക്കൻ ജില്ലകളിൽ ജനങ്ങൾ ജാഗരൂകരായിരിക്കണം – മുഖ്യമന്ത്രി*

Aswathi Kottiyoor

മണല്‍ മാഫിയയുമായി ബന്ധം : ഏഴ് പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox