24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം: നിർണായക തീരുമാനവുമായി പിണറായി സർക്കാർ
Kerala

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് തുല്യം: നിർണായക തീരുമാനവുമായി പിണറായി സർക്കാർ

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റിന് പകരം അടിസ്ഥാനരേഖയായി പരിഗണിക്കാമെന്ന് സംസ്ഥാന സർക്കാർ.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് നിർണായക തീരുമാനം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ / അവരിലൊരാളുടെ എസ്എസ്എൽസി ബുക്ക് / വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാമെന്നും മന്ത്രി സഭായോഗം വ്യക്തമാക്കുന്നു.വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് സർക്കാർ ഓഫീസുകളുടെ നടപടിക്രമങ്ങളിൽ നിന്നും ഒഴിവാകുന്നതിന് സഹായകരമാവുന്നതാണ് പുതിയ തീരുമാനം. കേരളത്തിൽ ജനിച്ചവർക്ക് ജനന സർട്ടിഫിക്കറ്റോ അഞ്ചു വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതിന്റെ രേഖയോ സത്യപ്രസ്താവനയോ ഉണ്ടെങ്കിൽ അവരെ നേറ്റീവായി പരിഗണിക്കും. കേരളത്തിനു പുറത്തു ജനിച്ചവർക്ക് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർ തന്നെ നൽകും. എന്നാൽ, ഓൺലൈനായി സ്വീകരിക്കുന്ന അപേക്ഷയിൽ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും മന്ത്രി സഭായോഗം വ്യക്തമാക്കുന്നു.

വിവധ സർക്കാർ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അപേക്ഷാ ഫോറങ്ങൾ ലളിതമാക്കാനും അവ ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദ്ദേശിക്കും. എന്നാൽ ബിസിനസ്സ്, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും. പൗരന്മാർക്ക് വിവിധ സർട്ടിഫിക്കറ്റുകൾ / സേവനങ്ങൾ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. അപേക്ഷകളിൽ അനുമതിനൽകുന്നതിനുള്ള നടപടിക്രമങ്ങളും സുഗമമാക്കും. സർക്കാർ സേവനങ്ങൾ പരമാവധി ഓൺലൈനാക്കാനുള്ള നടപടികൾക്കു പുറമെയാണ് ഇത്.

Related posts

അമേരിക്കയിലെ ഇന്ത്യൻ അംബാസിഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

Aswathi Kottiyoor

ബഫർസോൺ : സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ കക്ഷിചേരും

Aswathi Kottiyoor

ചെലവു കുറഞ്ഞ കൃഷിരീതികൾ വ്യാപകമാക്കണം: മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox