24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു
Peravoor

ചിട്ടി തട്ടിപ്പ് : പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു

പേരാവൂർ :പേരാവൂർ ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ ചിട്ടി നിക്ഷേപകരുടെ കോടികൾ തട്ടിയെടുത്ത സി.പി.എം ഭരണ സമിതിയും സി.പി.എം.നേതാക്കളും ,പണം നിക്ഷേപകർക്ക് തിരികെ നൽകുക: കുറ്റവാളികളായ സി.പി.എം. നേതാക്കളെ അറസ്റ്റ് ചെയ്യുക, പേരാവൂരിലെ സി.പി.എം. നേതാക്കളുടെ മുഴുവൻ സാമ്പത്തിക ഇടപാടും വിജിലൻസ് അന്വേഷിക്കുക,എന്നീ ആവിശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ജനപ്രതിനിധികൾ ഉൾപ്പെടെ ഇന്ന്
രാവിലെ 11-30 ന് പേരാവൂർ ഹൗസ് ബിൽഡിങ് സൊസൈറ്റി ഉപരോധിച്ചു.സതീശൻപാച്ചേനി (മുൻ DCC പ്രസിഡണ്ട്) ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് സ്വാഗതവും, ഡി.സി.സി സെക്രടറി ബൈജ മാസ്റ്റർ, ഡിസിസി സെക്രട്ടറി പൊയിൽ മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ്, മണ്ഡലം പ്രസിഡന്റുമാരായ റോയി നമ്പുടാകം, ഗിരീഷ്, മറ്റു നേതാക്കന്മാരും സംസാരിച്ചു.

Related posts

വിധവകള്‍ക്കുള്ള ആട് വിതരണം

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നു

Aswathi Kottiyoor

പാലുകാച്ചിമല ഇക്കോ ടൂറിസം ട്രക്കിംഗ് ശനിയാഴ്ച പുനരാരംഭിക്കും

Aswathi Kottiyoor
WordPress Image Lightbox