24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മാ​ഹിയിൽ തി​രു​നാ​ൾ ആഘോഷത്തിന് തു​ട​ക്കം
Kerala

മാ​ഹിയിൽ തി​രു​നാ​ൾ ആഘോഷത്തിന് തു​ട​ക്കം

മാ​ഹി: വ​ട​ക്കെ​മ​ല​ബാ​റി​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​മാ​യ മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11.30 ന് ​വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ കൊ​ടി​യേ​റ്റി. ഇ​തേ​സ​മ​യം തി​രു​നാ​ൾ ആ​ഘോ​ഷം വി​ളി​ച്ച​റി​യി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ സൈ​റ​ൺ മു​ഴ​ക്കി. തു​ട​ർ​ന്ന് വി​കാ​രി അ​ൾ​ത്താ​ര​യി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ച്ച വി​ശു​ദ്ധ അ​മ്മ​ത്രേ​സ്യ​യു​ടെ തി​രു​സ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത് ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ശേ​ഷം വ​ല​തു​വ​ശ​ത്തെ ക​വാ​ട​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ര​ത്യേ​ക പീ​ഠ​ത്തി​ൽ പ്ര​തി​ഷ്ഠി​ച്ചു. ഇ​തോ​ടെ 18 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​കു​ന്നേ​രം ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ന്നു.
14,15 തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. 14ന് ​തി​രു​നാ​ൾ ജാ​ഗ​ര ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം ആ​റി​ന് കൊ​ല്ലം രൂ​പ​ത ബി​ഷ​പ് ഡോ. ​പോ​ൾ മു​ല്ല​ശേ​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി എ​ട്ടി​ന് തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടുള്ള ​ന​ഗ​ര​പ്ര​ദ​ക്ഷി​ണം ഉ​ണ്ടാ​യി​രി​ക്കും. 15ന് ​തി​രു​നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ 10.30 ന് ​കോ​ഴി​ക്കോ​ട് രൂ​പ​ത ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ സാ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ ന​ട​ക്കും. തി​രു​നാ​ൾ​ദി​ന​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ദേ​വാ​ല​യ​ത്തി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഈ ​വ​ർ​ഷ​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക. തി​രു​സ്വ​രൂ​പ​ത്തി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് പൂ​മാ​ല​ക​ൾ ചാ​ർ​ത്തു​വാ​ൻ അ​നു​വാ​ദ​മി​ല്ല. ദേ​വാ​ല​യ​ത്തി​ന​ക​ത്ത് ഒ​രേ​സ​മ​യം 40 പേ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. തീ​ർ​ഥാ​ട​ക​ർ​ക്ക് തി​രു​സ്വ​രൂ​പം പു​റ​ത്തു​നി​ന്ന് വ​ണ​ങ്ങു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​രു​ള​ൽ നേ​ർ​ച്ച, മ​ത​മൈ​ത്രീ സ​മ്മേ​ള​നം എ​ന്നി​വ ഇ​ക്കു​റി ഉ​ണ്ടാ​കി​ല്ല. തി​രു​നാ​ൾ 22 ന് ​സ​മാ​പി​ക്കും.

Related posts

മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു

‘ഷി’ സൃഷ്ടിക്കും വനിതാ എൻജിനിയർമാരെ ; സംസ്ഥാന ഉദ്‌ഘാടനം ഇന്ന്‌

Aswathi Kottiyoor

തുടര്‍പഠനം ഉറപ്പ്‌, എല്ലാവർക്കും സീറ്റുണ്ട്‌.

Aswathi Kottiyoor
WordPress Image Lightbox