24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • റെ​യ്ഡ്‌​കോ​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
Iritty

റെ​യ്ഡ്‌​കോ​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു

ആ​റ​ളം ഫാ​മി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​ഞ്ഞ​ൾ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ക്കാ​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ റെ​യ്ഡ്‌​കോ​ ഒ​പ്പു​വ​ച്ചു. വി​പ​ണി​വി​ല​യെ​ക്കാ​ൾ പ​ത്തു ശ​ത​മാ​നം അ​ധി​കം ന​ൽ​കി​യാ​ണ് റെ​യ്ഡ്‌​കോ മ​ഞ്ഞ​ൾ വാ​ങ്ങു​ക.
200 ട​ൺ മ​ഞ്ഞ​ളാ​ണ് ഫാ​മി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്താ​ണ് മ​ഞ്ഞ​ൾ കൃ​ഷി ന​ട​ത്തി​യ​ത്. ഇ​തു പൊ​ടി​ച്ച് ആ​റ​ളം ബ്രാ​ൻ​ഡ് എ​ന്ന​പേ​രി​ൽ വി​പ​ണി​യി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇ​തി​നു ല​ഭി​ച്ച സ്വീ​കാ​ര്യ​ത​യാ​ണ് കൃ​ഷി കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.
കൂ​ടു​ത​ൽ ഉ​ത്പാ​ദി​പ്പി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കേ​ണ്ട വി​പ​ണ​ന​സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് റെ​യ്ഡ്‌​കോ​യു​മാ​യി ധ​ര​ണ​യി​ലെ​ത്തി​യ​ത്.
വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ മ​റ്റു വി​ള​ക​ളൊ​ന്നും കൂ​ടു​ത​ൽ പ്ര​ദേ​ശ​ത്ത് കൃ​ഷി ന​ട​ത്താ​ൻ സാ​ധി​ക്കു​ന്നി​ല്ല.
ഇ​ഞ്ചി​യും മ​ഞ്ഞ​ളും കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​യും ന​ശി​പ്പി​ക്കു​ന്നി​ല്ല. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി പ​ട്ട​യം ല​ഭി​ച്ച​വ​രു​ടെ ഭൂ​മി​യി​ൽ കൃ​ഷി​വ​കു​പ്പ് സൗ​ജ​ന്യ​മാ​യി വി​ത്തും വ​ള​വും ന​ൽ​കി മ​ഞ്ഞ​ൾ കൃ​ഷി വ്യാ​പ​ക​മാ​യി ന​ട​ത്തി​യി​രു​ന്നു.

Related posts

മെഡിക്കൽ വിദ്യഭ്യാസ രംഗത്ത് മികവുമായി സമീമ

Aswathi Kottiyoor

കണ്ണീര്‍ദിനം ആചരിച്ചു.

Aswathi Kottiyoor

വള്ള്യാട് യുവധാര ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് ഞായറാഴ്ച

Aswathi Kottiyoor
WordPress Image Lightbox