24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളത്തെ 47 കുടുംബങ്ങൾക്ക് പട്ടയം സർവേ നടപടികൾ ആരംഭിച്ചു
Iritty

ആറളത്തെ 47 കുടുംബങ്ങൾക്ക് പട്ടയം സർവേ നടപടികൾ ആരംഭിച്ചു

ഇരിട്ടി : ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങൾക്ക് പട്ടയം നല്കുന്നതിനായുള്ള സർവേ നടപടികൾ ആരംഭിച്ചു. 40 വർഷത്തിലധികമായി പ്രദേശത്ത് വീടുവെച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങളുടെ പട്ടയത്തിനുള്ള സർവ്വേ നടപടികളാണ് ആരംഭിച്ചത്. മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്ത് സ്ഥലം വാങ്ങി വഞ്ചിതരായ കുടുംബങ്ങൾ സ്വന്തം ഭൂമിയിൽ കൈയേറ്റക്കാരെ പോലെ വർഷങ്ങളായി കഴിയുകയായിരുന്നു. ഇരിട്ടി താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്.
കുന്നത്ത് ചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽ നിന്ന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബങ്ങളാണ് വഞ്ചിതരായത്. 10.91 ഏക്കർ സ്ഥലം വിവിധ കാലങ്ങളിലായി 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിക്കുകയായിരുന്നു . 10 സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയുള്ള കൈവശക്കാരാണ് കുടുംബങ്ങൾ. 2015 വരെ ഇവരിൽ നിന്നെല്ലാം വില്ലേജ് അധികൃതർ നികുതിയും സ്വീകരിച്ചിരുന്നു. 15ന് ശേഷം നികുതി സ്വീകരിക്കാതായതോടെയാണ് തങ്ങൾ വാങ്ങിയത് മിച്ചഭൂമിയാണെന്ന കാര്യം എല്ലാവരും അറിയുന്നത്. തുടർന്ന് ഏറെ കാലമായി പ്രദേശവാസികൾ നടത്തിയ സമരത്തിന്റെയും, നിയമ പോരാട്ടത്തിന്റെയും ഫലമായാണ് മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് പട്ടയം നൽകാനുള്ള തീരുമാനമായത് . സ്വന്തം ഭൂമിയുണ്ടായിട്ടും ഇടപാടുകൾ നടത്താനും വായ്പക്കും സർക്കാർ ആനുകൂല്യത്തിനും അപേക്ഷിക്കാനും കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
ആറളം പഞ്ചായത്തംഗം ഇ.പി. മേരിക്കുട്ടി, പി.വി. കുഞ്ഞിക്കണ്ണൽ , ടി. എ. ജോസഫ് , കെ. ജെ. അപ്പച്ചൻ , താലുക്ക് സർവ്വേയർ രവീന്ദ്രൻ കണ്ണോത്ത്, ആറളം വില്ലേജ് ഫീൽഡ് അസി. കെ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ . 47 കുടുംബങ്ങൾക്ക് പട്ടയം സർവേ നടപടികൾ ആരംഭിച്ചു
========
ഇരിട്ടി : ആറളം പഞ്ചായത്തിലെ ചെടിക്കുളം കൊട്ടാരത്തെ 47 കുടുംബങ്ങൾക്ക് പട്ടയം നല്കുന്നതിനായുള്ള സർവേ നടപടികൾ ആരംഭിച്ചു. 40 വർഷത്തിലധികമായി പ്രദേശത്ത് വീടുവെച്ചും കൃഷിനടത്തിയും ജീവിക്കുന്ന 47 കുടുംബങ്ങളുടെ 52 ആധാരങ്ങളുടെ പട്ടയത്തിനുള്ള സർവ്വേ നടപടികളാണ് ആരംഭിച്ചത്. മിച്ചഭൂമിയാണെന്ന് അറിയാതെ പണം കൊടുത്ത് സ്ഥലം വാങ്ങി വഞ്ചിതരായ കുടുംബങ്ങൾ സ്വന്തം ഭൂമിയിൽ കൈയേറ്റക്കാരെ പോലെ വർഷങ്ങളായി കഴിയുകയായിരുന്നു. ഇരിട്ടി താലൂക്ക് സർവ്വേയറുടെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്.
കുന്നത്ത് ചിറയിൽ അബ്ദുറഹ്മാൻ എന്നയാളിൽ നിന്ന് ഭൂമി വാങ്ങി താമസമാക്കിയ കുടുംബങ്ങളാണ് വഞ്ചിതരായത്. 10.91 ഏക്കർ സ്ഥലം വിവിധ കാലങ്ങളിലായി 47 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിക്കുകയായിരുന്നു . 10 സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയുള്ള കൈവശക്കാരാണ് കുടുംബങ്ങൾ. 2015 വരെ ഇവരിൽ നിന്നെല്ലാം വില്ലേജ് അധികൃതർ നികുതിയും സ്വീകരിച്ചിരുന്നു. 15ന് ശേഷം നികുതി സ്വീകരിക്കാതായതോടെയാണ് തങ്ങൾ വാങ്ങിയത് മിച്ചഭൂമിയാണെന്ന കാര്യം എല്ലാവരും അറിയുന്നത്. തുടർന്ന് ഏറെ കാലമായി പ്രദേശവാസികൾ നടത്തിയ സമരത്തിന്റെയും, നിയമ പോരാട്ടത്തിന്റെയും ഫലമായാണ് മുഖ്യമന്ത്രിയുടെ നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവർക്ക് പട്ടയം നൽകാനുള്ള തീരുമാനമായത് . സ്വന്തം ഭൂമിയുണ്ടായിട്ടും ഇടപാടുകൾ നടത്താനും വായ്പക്കും സർക്കാർ ആനുകൂല്യത്തിനും അപേക്ഷിക്കാനും കുടുംബങ്ങൾക്ക് കഴിഞ്ഞിരുന്നില്ല.
ആറളം പഞ്ചായത്തംഗം ഇ.പി. മേരിക്കുട്ടി, പി.വി. കുഞ്ഞിക്കണ്ണൽ , ടി. എ. ജോസഫ് , കെ. ജെ. അപ്പച്ചൻ , താലുക്ക് സർവ്വേയർ രവീന്ദ്രൻ കണ്ണോത്ത്, ആറളം വില്ലേജ് ഫീൽഡ് അസി. കെ. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ നടപടികൾ .

Related posts

വർണ്ണ കൂടാരം പദ്ധതി: നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

Aswathi Kottiyoor

വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ മൈക്കിള്‍ കെ.മൈക്കിള്‍ ഇന്ത്യാ ഏരിയ വെസ്റ്റ് ഇന്ത്യാ റീജിയണല്‍ ഡയറക്ടര്‍ ഇലക്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു

Aswathi Kottiyoor

ഓംബുഡ്‌സ്‌മാൻ സിറ്റിംഗ് നടത്തി

Aswathi Kottiyoor
WordPress Image Lightbox