ഒരു മാസത്തിലേറെ നീളുന്ന നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. നിയമ നിർമാണത്തിനു മാത്രമായാണ് 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ചേരുന്നത്. സമ്മേളനം നവംബർ 12 വരെ നീളും.
സഭ തുടങ്ങുന്ന ഇന്നു നാലു ബില്ലുകളാണു പരിഗണനയ്ക്കു വരുന്നത്. കേരള തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, കേരള നഗര-ഗ്രാമാസൂത്രണ (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ എന്നിവയാണു പരിഗണിക്കുക. ചൊവ്വാഴ്ച മൂന്നു ബില്ലുകൾ പരിഗണിക്കും.
സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ബിൽ, കേരള പൊതുവിൽപ്പന നികുതി (ഭേദഗതി) ബിൽ, കേരള ധനസംബന്ധമായ ഉത്തരവാദിത്വ (ഭേദഗതി) ബിൽ എന്നിവയാണു പരിഗണനയ്ക്കു വരുന്നത്.