23.8 C
Iritty, IN
July 4, 2024
  • Home
  • Kerala
  • *കോളേജുകള്‍ പൂര്‍ണമായി തുറക്കുന്നു; ട്രെയിനിങ് സ്ഥാപനങ്ങളും തുറക്കാം .*
Kerala

*കോളേജുകള്‍ പൂര്‍ണമായി തുറക്കുന്നു; ട്രെയിനിങ് സ്ഥാപനങ്ങളും തുറക്കാം .*

ഒക്ടോബര്‍ 18 മുതല്‍ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റു സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്.

സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്‌സിനേഷന്‍ നിബന്ധന മതിയെന്നും കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി.

Related posts

റെയിൽവെയിൽ ജോലി തട്ടിപ്പുകാരിക്കെതിരെ വീണ്ടും കേസ്

Aswathi Kottiyoor

സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ജീപ്പില്‍ അപകടകരമായ രീതിയില്‍ നിര്‍ത്തി; ജീപ്പ് കസ്റ്റഡിയില്‍.

Aswathi Kottiyoor

കേരളീയം: നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ യാത്ര

Aswathi Kottiyoor
WordPress Image Lightbox