22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിദിനം ആചരിച്ചു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധിജയന്തിദിനം ആചരിച്ചു.

കേളകം: സ്നേഹംകൊണ്ട് കീഴടക്കാൻ സാധിക്കാത്തതായി ലോകത്ത് ഒന്നുമില്ലെന്ന് സ്വന്തം ജീവിതംകൊണ്ട് നമ്മളെ പഠിപ്പിച്ച ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152 ആം ജന്മദിനം കേളകം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ഇരിട്ടി എ. ഇ. ഒ. ജെയ്സ് എം ടി മുഖ്യാതിഥിയായിരുന്നു. സ്കൂൾ കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് മാളിയേക്കൽ ഗാന്ധിജയന്തിദിന സന്ദേശം നൽകി. ‘ശുചിത്വവീട് സുന്ദരവീട്’ എന്ന മുദ്രാവാക്യമുയർത്തി മുഴുവൻ കുട്ടികളും അവരുടെ വീടും പരിസരങ്ങളും ശുചിയാക്കി. രക്ഷിതാക്കൾ ശുചീകരണ പരിപാടികൾക്ക് നേതൃത്വം നൽകി.

ഗാന്ധിവേഷം ധരിച്ച കുട്ടികളുടെ ചിത്രം ഉള്‍ക്കൊള്ളിച്ച വീഡിയോ പ്രദര്‍ശനം, കുട്ടികള്‍ വരച്ച ഗാന്ധി ചിത്രങ്ങള്‍, ഗാന്ധിജിയുടെ ജീവിതവും ദര്‍ശനങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ, ഗാന്ധിയെക്കുറിയച്ചുള്ള കവിതാലാപനം, ഗാന്ധി സന്ദേശങ്ങളെഴുതിയ പ്ളക്കാഡുകള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഫാ. എല്‍ദോ ജോണ്‍ ആമുഖഭാഷണം നടത്തി. കുമാരി അഷിമ വിനീഷ് പ്രാര്‍ത്ഥനാഗാനം ആലപിച്ചു. കുമാരി നേഹ ബിനില്‍ സ്വാഗതവും ഇഷ മേരി ജെസ്റ്റിന്‍ നന്ദിയും പറഞ്ഞു.
ഓണ്‍ലൈനായി നടന്ന പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ എം വി മാത്യു, അധ്യാപകരായ നൈസ് മോന്‍, സനില എം, ദീപ മരിയ ഉതുപ്പ്, ജാന്‍സന്‍ ജോസഫ്, അനൂപ്കുമാര്‍ പി വി എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

സംരംഭക വായ്പ ലൈസന്‍സ് മേള

Aswathi Kottiyoor

*കനത്ത മഴ; പ്രതിസന്ധിയിലായി റബർ കാർഷിക മേഖല*

Aswathi Kottiyoor

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

Aswathi Kottiyoor
WordPress Image Lightbox