24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു
Kelakam

അടയ്ക്കാത്തോട് സെന്റ്.ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം – 2021 സംഘടിപ്പിച്ചു

കഴിഞ്ഞ വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ വിജയോത്സവം നടത്തി. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും ഒൻപത്, എട്ട് എ പ്ലസ് നേടിയവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞതായത്ത് മെമ്പർ ബിനു മാനുവൽ, പി റ്റി എ പ്രസിഡന്റ് സാബു പാറയ്ക്കൽ, എം പി റ്റി എ പ്രസിഡന്റ് ജീൻസി തട്ടാരടിയിൽ, ഓൺലൈൻ പഠനസഹായ സമിതി പ്രസിഡന്റ് ബെന്നി അറയ്ക്കമാലിൽ, ഓൺലൈൻ പഠന സഹായ സമിതി വനിതാ പ്രസിഡന്റ് ഷാന്റി സജി, സജി ആന്റണി, സോളി ജോസഫ്,ലിയ ബിജു എന്നിവർ പ്രസംഗിച്ചു. ഒപ്പം സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Related posts

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല മീഡിയ കോർഡിനേറ്ററായി കേളകം സ്വദേശി വിപിൻ ജോസഫ്

Aswathi Kottiyoor

സംയുക്ത ട്രേഡ് യൂണിയൻ കേളകം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട ജാഥ നടത്തി

Aswathi Kottiyoor

കേരള പ്രവാസി സംഘം അടക്കാത്തോട് വില്ലേജ് സമ്മേളനം അടക്കാത്തോട് വ്യപാര ഹാളിൽ വെച്ചു നടത്തി.

Aswathi Kottiyoor
WordPress Image Lightbox