24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ; മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ
Peravoor

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ; മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ

പേരാവൂർ : കോ – ഓപ്പറേറ്റീവ് സഹകരണ സൊസൈറ്റിയിൽ ചിട്ടി ഇടപാടിൽ മാത്രം മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഈ പണമുപയോഗിച്ച് സൊസൈറ്റി സെക്രട്ടറി സ്വന്തമായി ഭൂമിയും കെട്ടിടവും വാങ്ങിയതായും ചിട്ടിക്ക് ചേർന്ന പാവപ്പെട്ട 350 – ലധികം പേരെ വഞ്ചിച്ചതായും ഇടപാടുകാർ ആരോപിച്ചു . മാസം 2000 രൂപ വീതം അടച്ച് 50 മാസങ്ങൾ കൊണ്ട് തീരുന്ന ചിട്ടിയിൽ നറുക്ക് വന്നാൽ തുടർന്ന് പണമടക്കേണ്ട എന്നതിനാൽ ചെറുകിട വ്യാപാരികളും തൊഴിലാളികളുമാണ് കൂടുതലും ചേർന്നത് . തൊഴിലുറപ്പ് തൊഴിലാളികളടക്കം നിരവധി നിർധനരായ ആളുകൾ സൊസൈറ്റിയുടെ തട്ടിപ്പിനിരയായിട്ടുണ്ട് . മുന്നൂറിലധികം പേർക്ക് ഒരു ലക്ഷം രൂപ വീതം മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടിട്ടും സി.പി.എം. നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണസമിതി പ്രശ്നത്തിൽ ഇടപെടാത്തത് ദുരൂഹമാണ് . ഒരു ലക്ഷത്തിന്റെ നറുക്ക് ചിട്ടിക്ക് പുറമെ , മറ്റ് ചിട്ടികളിലും ക്രമക്കേട് നടന്നതായി ഇടപാടുകാർ പറഞ്ഞു . പത്രസമ്മേളനത്തിൽ സിബി മേച്ചേരി , ജോൺ പാലിയത്തിൽ , രാജേഷ് മണ്ണാർ കുന്നേൽ , ടി.ബി , വിനോദ് എന്നിവർ സംസാരിച്ചു .

Related posts

ശുദ്ധജല പദ്ധതി പ്രവൃത്തി: വളണ്ടിയർമാരെ നിയമിക്കുന്നു

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി…

Aswathi Kottiyoor

*100ഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox