24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പാസഞ്ചർ ട്രെയിനുകളെല്ലാം പുനരാരംഭിക്കണം: സർക്കാർ.
Kerala

പാസഞ്ചർ ട്രെയിനുകളെല്ലാം പുനരാരംഭിക്കണം: സർക്കാർ.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയതിനാൽ എല്ലാ പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തി ചർച്ചയിൽ ആവശ്യപ്പെട്ടു.
പാസഞ്ചർ ട്രെയിനിലടക്കം ഏർപ്പെടുത്തിയ റിസർവേഷൻ പിൻവലിക്കുക, യാത്രക്കാർക്ക് വീണ്ടും സീസൺ ടിക്കറ്റ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവച്ചു. റിസർവ് ചെയ്ത യാത്രക്കാർക്കു മാത്രമേ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രെയിനുകളിൽ യാത്ര അനുവദിച്ചിരുന്നുള്ളു. അതു തുടരുകയാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡ് ആയതിനാൽ നിർദേശങ്ങൾ ബോർഡിനു സമർപ്പിക്കുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.തിരുവനന്തപുരം സെൻട്രലിൽ രാവിലെ എത്തുന്ന വഞ്ചിനാട്, ഇന്റർസിറ്റി എക്‌സ്പ്രസ് ട്രെയിനുകൾ 9.45 ന് എത്തിച്ചേരുന്ന വിധം ക്രമീകരിക്കുന്ന കാര്യവും റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ 2 ലിഫ്റ്റുകൾ പണിയുന്ന നടപടി ഉടൻ ആരംഭിക്കും. പ്രീ പെയ്ഡ് ഓട്ടോ,ടാക്‌സി നടപ്പിലാക്കുന്നത് കലക്ടറുമായി ചർച്ച ചെയ്തു തീരുമാനിക്കും. നിലമ്പൂർ – കോട്ടയം, കോട്ടയം – നാഗർകോവിൽ പാസഞ്ചർ ട്രെയിനുകൾ പുന:സ്ഥാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ മുള്ളൂർക്കര, പൈങ്കുളം റെയിൽവേ മേൽപാലങ്ങളുടെ നിർമാണം ത്വരിതപ്പെടുത്തും.

നിലമ്പൂർ – ഷൊർണൂർ, ഷൊർണൂർ – കോയമ്പത്തൂർ പാസഞ്ചറുകളെ സംയോജിപ്പിച്ച് നിലമ്പൂരിൽ നിന്നു കോയമ്പത്തൂരിലേക്കു നേരിട്ടു കണക്ടിവിറ്റി നൽകുന്നതും കൊച്ചുവേളി – നിലമ്പൂർ രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരത്തു നിന്നു തുടങ്ങുന്നതും പരിഗണിക്കാൻ കഴിയില്ലെന്നു റെയിൽവേ അറിയിച്ചു.

പാത ഇരട്ടിപ്പിക്കലിനു സ്ഥലമേറ്റെടുക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്കും മന്ത്രി വി.അബ്ദുറഹ്മാൻ സഹകരണം ഉറപ്പുനൽകി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് , ചീഫ് ഓപ്പറേറ്റിങ് മാനേജർ നീനു ഇട്ടിയേര, പ്രിൻസിപ്പൽ ചീഫ് കമേഴ്സ്യൽ മാനേജർ രവി വെള്ളൂരി, തിരുവനന്തപുരം ഡിവിഷനൽ മാനേജർ ആർ.മുകുന്ദ്, പാലക്കാട് ഡിവിഷനൽ മാനേജർ ത്രിലോക് കോത്താരി എന്നിവർ പങ്കെടുത്തു.

Related posts

കെ​എ​സ്ആ​ർ​ടിസി 600 ​എ​സി ബ​സു​ക​ൾ വാ​ങ്ങും

Aswathi Kottiyoor

3694 ഹെക്ടർ സ്വകാര്യ തോട്ടങ്ങൾ ഏറ്റെടുക്കാൻ വനംവകുപ്പ് നടപടി

Aswathi Kottiyoor

വ​നി​ത​ക​ളു​ടെ നി​യ​മ​പോ​രാ​ട്ടം ഫ​ലം ക​ണ്ടു ; 39 പേ​ര്‍​ക്ക് ക​ര​സേ​ന​യി​ല്‍ സ്ഥി​രം നി​യ​മ​നം

Aswathi Kottiyoor
WordPress Image Lightbox